വ്യക്തിപൂജ അനുവദിക്കില്ല; നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ല- കോടിയേരി

തിരുവനന്തപുരം: പാര്‍ട്ടിയില്‍ വ്യക്തിപൂജ അനുവദിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മന്ത്രിസഭയിലേക്ക് വരുന്നു എന്നത് അഭ്യൂഹം മാത്രമാണ്. അത്തരമൊരു സാഹചര്യം പാര്‍ട്ടിയിലില്ല. മന്ത്രിസഭാ പുനസംഘടനയും പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കുമെന്നും കോടിയേരി പറഞ്ഞു. 'കേന്ദ്രകമ്മിറ്റിയാണ് തീരുമാനം നടപ്പിലാക്കുക .75 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ നല്‍കും. പാര്‍ട്ടിയുടെ സുരക്ഷിതത്വം അവര്‍ക്കുണ്ടാകും. പുതിയ കക്ഷികളെ പാര്‍ട്ടിയിലെത്തിക്കാനുളള ചര്‍ച്ചകളൊന്നും നിലവില്‍ നടക്കുന്നില്ല. സി പി എമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് പാര്‍ട്ടി ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്.'- കോടിയേരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി പി എം വിഭാഗീയതയും ഗ്രൂപ്പിസവുമില്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലെത്തിയെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആവര്‍ത്തനമല്ല രണ്ടാം പിണറായി സര്‍ക്കാരെന്നും സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന വികസന പദ്ധതികളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുളളവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് കോടിയേരി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More