സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനില്‍ നിന്ന് തനിക്കും ദുരനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി

തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നടക്കുന്ന ലൈംഗിഗ പീഡന പ്രതിഷേധ പരിപാടിക്ക് ഐക്യദാര്‍ഢൃവുമായി നടി ദിവ്യ ഉഷ ഗോപിനാഥ്. ആരോപണ വിധേയനായ അധ്യാപകന്‍ സുനില്‍കുമാറില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ള  ദുരനുഭവം പങ്കുവെച്ചാണ് നടി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ അധ്യാപക ദിനത്തില്‍ ആശംസകള്‍ അയച്ചപ്പോഴാണ് തനിക്ക് അധ്യാപകനില്‍ നിന്നും മോശമായ അനുഭവമുണ്ടായതെന്നും ഈ പ്രതിഷേധത്തില്‍ അവള്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുകയെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.  

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

'ഒരു അധ്യാപക ദിനാശംസകൾ കൊടുത്തതാണ്. അദ്ധ്യാപകനാണല്ലോ വഴികാട്ടി തരണമല്ലോ? എൻ്റെ റിസേര്‍ച്ച് ഗൈഡുമായിരുന്നു. പിന്നെ ഒരു കൊണമുണ്ട് രാവിലത്തെ സോറി.. മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണം വന്നിരുന്നു. സ്ഥിരം ലൈസന്‍സ്. സത്യം ആരുടെ വശത്താണെന്നും ആരുടെ ഒപ്പം നിൽക്കണമെന്ന് ആരും പ്രത്യേകം ബോധ്യപ്പെടുത്തി തരണമെന്നില്ല എന്ന് വ്യക്തമാക്കാനാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.  മനസ്സിലാക്കാലൊക്കെ നേരത്തെ ആക്കിയിട്ടുള്ളതുമാണ്. നിസ്സംശയം എന്നും അവളോടൊപ്പം തന്നെ ഉറച്ചു നിലകൊള്ളും.

nb :- let me c what's going to happen.

ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുള്ള ആ ധൈര്യമുണ്ടല്ലോ.  അതാണ് ഇന്നു ഒരു കൂട്ടം  വിദ്യാർത്ഥികൾ ഒരുമിച്ചു നിന്ന്  തകർത്തെറിയുന്നത് . Solidarity with all of you..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

Web Desk 9 hours ago
Social Post

മൃഗങ്ങളെപ്പോലും ദ്രോഹിച്ചിട്ടില്ലെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സിനിമയില്‍ സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നുമില്ല - ഡബ്ല്യൂസിസി

More
More
Web Desk 15 hours ago
Social Post

'അർത്ഥം മനസിലാവാത്തവരോട് സഹതാപം'; ആസാദ് കാശ്മീരിൽ പ്രതികരണവുമായി കെ ടി ജലീൽ

More
More
Web Desk 2 days ago
Social Post

മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും നമ്മുടെ കുഞ്ഞുങ്ങളെയും ബാധിക്കും- ഡോ. ഷിംന അസീസ് എഴുതുന്നു

More
More
WeB Desk 2 days ago
Social Post

ഞാന്‍ ചെയ്ത കുറ്റം എന്താണെന്ന് ഇ ഡി പറയണം; അല്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണം - തോമസ്‌ ഐസക്ക്

More
More
Web Desk 6 days ago
Social Post

'നിങ്ങളെന്നെ കലക്ടറാക്കി'; ശത്രുക്കളെ സ്മരിച്ച് ജീവിത കഥ പറയുകയാണ്‌ കൃഷ്ണ തേജ

More
More
Web Desk 1 week ago
Social Post

നാഷണല്‍ ഹെറാള്‍ഡ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന്‍റെ ചരിത്രപരമായ ബാധ്യതയാണ് - വി ഡി സതീശന്‍

More
More