സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണം; കോടിയേരിക്ക് കത്തയച്ച് ജി. സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തയച്ച വിവരം സ്ഥിരീകരിച്ച് ജി. സുധാകരന്‍. രണ്ടുദിവസം മുന്‍പാണ് അദ്ദേഹം സംസ്ഥാന കമ്മിറ്റിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് കാണിച്ച് കോടിയേരിക്കും മുഖ്യമന്ത്രിക്കും കത്തയച്ചത്. കത്ത് കൊടുത്ത വിവരം പുറത്ത് ആരോടും പറഞ്ഞിരുന്നില്ലെന്നും തന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ജി. സുധാകരന്‍ പറഞ്ഞു. 

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമെന്നും പ്രായപരിധി കര്‍ശനമാക്കുമെന്നുമുളള തീരുമാനം വന്നതിനുപിന്നാലെ ജി. സുധാകരന് ഇളവ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് തന്നെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരന്‍ കത്തയച്ചിരിക്കുന്നത്. എന്നാല്‍ സുധാകരനെ ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി നേതൃത്വവും എന്നാണ് ലഭിക്കുന്ന വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തില്‍ ആരോപണവിധേയനായ കെ. രാഘവനെ സുധാകരന്‍ പിന്തുണച്ചു, നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച് സലാമിനെ തോല്‍പ്പിക്കാന്‍ നോക്കി, ജി. സുധാകരന്‍ അധികാര മോഹിയാണ് തുടങ്ങിയ ആരോപണങ്ങളാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നുവന്നത്. ആക്ഷേപങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ജി. സുധാകരന്‍ നേതൃത്വത്തിന് കത്തയച്ചത്.

കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി നിശ്ചയിച്ച് നടപ്പിലാക്കാന്‍ തീരുമാനമായത്. 75 വയസുകഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയാല്‍ അവര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കും. പാര്‍ട്ടിയുടെ സുരക്ഷിതത്വം അവര്‍ക്കുണ്ടാകും എന്നും കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More