ഫാന്‍സിനൊപ്പം ഇരുന്ന് സിനിമ കാണില്ല -മമ്മൂട്ടി

തിരുവനന്തപുരം: തിയേറ്ററില്‍ പോയി ആരാധകര്‍ക്കൊപ്പം സിനിമ കാണില്ലെന്ന് നടന്‍ മമ്മൂട്ടി. സിനിമ ഇറങ്ങുമ്പോള്‍ ഒരു തിയേറ്ററിലെ ആരാധകര്‍ക്കൊപ്പം പോയി സിനിമ കാണുന്നതിനോട് തനിക്ക് വിയോജിപ്പാണ്. എല്ലാ ആരാധകര്‍ക്കും ഇതേ ആഗ്രഹമുണ്ടാകും. അപ്പോള്‍ ഒരു ഷോക്ക് മാത്രമല്ല എല്ലാ ഷോക്കും പോകാന്‍ സാധിക്കണം. തനിക്ക് അതിന് കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ ഇരുന്നാല്‍ അവരുടെ പെരുമാറ്റത്തിലും സിനിമ കാണുന്ന രീതിയിലുമെല്ലാം മാറ്റം വരും. നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്ക് സിനിമ ആസ്വദിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് എല്ലാവരെയും ബാധിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുമിച്ച് അഭിനയിക്കുന്നവരുടെ സംഭാഷണങ്ങള്‍ തെറ്റുമ്പോള്‍ നമ്മള്‍ ഒപ്പം നില്‍ക്കുന്നത് തുടക്ക കാലത്ത് നമുക്ക് കിട്ടിയ മോശം അനുഭവങ്ങളുടെ ഭാഗമായിട്ടൊന്നുമല്ല. അതൊരു വലിയ സഹായമോ ആയി താന്‍ കാണാറില്ല. എല്ലാവരും ഒരുമിച്ച് നിന്നെങ്കില്‍ മാത്രമേ മികച്ച സിനിമകള്‍ ഉണ്ടാവുകയുള്ളൂ എന്ന ബോധ്യത്തില്‍ നിന്നാണെന്നും മമ്മൂട്ടി പറഞ്ഞു. പ്രേമോഷന്‍റെ കാര്യങ്ങളില്‍ ഒന്നും താന്‍ ഇടപെടാറില്ല. നമ്മള്‍ മാത്രമല്ല സിനിമയെ മുന്‍പോട്ടു കൊണ്ടുപോകുന്നത്. ഇതിന്‍റെ പ്രൊഡ്യൂസര്‍ക്കും ഡിസ്റ്റ്രിബ്യൂഷന്‍ ടീമിനുമൊക്കെ പ്രേമോഷനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ എല്ലാത്തിലും ഇടപെടണമെന്ന രീതി തനിക്കില്ല - മമ്മൂട്ടി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമല്‍ നീരദിന്‍റെ ഭീഷ്മ പര്‍വ്വമാണ് പുതിയതായി മമ്മൂട്ടിയുടെതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന സിനിമ. മാര്‍ച്ച് 3നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണിത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More