മുംബൈ: ലഹരി മരുന്ന് കേസില്‍ ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെ തെളിവുകളില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍ സി ബി). ആര്യന് ഖാന് ലഹരിമരുന്ന് ഗൂഢാലോചനയുമായോ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായോ ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്ന് എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
കപ്പലിലെ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് അന്വേഷണ സംഘം പ്രധാന പിഴവായി ചൂണ്ടിക്കാണിക്കുന്നത്. ആര്യന് മയക്കുമരുന്ന് കൈവശം വച്ചിരുന്നില്ലന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഫോണിലെ ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുളള തെളിവുകളൊന്നും ലഭിച്ചില്ല. അതുകൊണ്ടുതന്നെ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും എന്‍ സി ബി കണ്ടെത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക