ജീവിക്കാന്‍ വേണ്ടി കിഡ്‌നി വില്‍ക്കുന്നവരുടെ ഗ്രാമം; 'വണ്‍ കിഡ്‌നി വില്ലേജ്' !

ഹെറാത്ത്: ജീവിക്കാന്‍ വേണ്ടി കിഡ്‌നി വിറ്റ് അഫ്ഗാനിലെ ജനങ്ങള്‍. വടക്കുപടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറാത്ത് പട്ടണത്തിനടുത്തുളള ഒരു ഗ്രാമം അറിയപ്പെടുന്നതുതന്നെ 'വണ്‍ കിഡ്‌നി വില്ലേജ്'  എന്നാണ്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതിനുപിന്നാലെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പാടെ തകര്‍ന്നിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകളനുസരിച്ച് അഫ്ഗാനിലെ 59 ശതമാനം ജനങ്ങളും പട്ടിണിയിലാണ്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജോലിയും നഷ്ടമായി. മക്കളുടെയും കുടുംബാംഗങ്ങളുടെയും പട്ടിണി മാറ്റാനാണ് മിക്കവരും തങ്ങളുടെ അവയവങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നത്. 

'കുറച്ചുകാലമായി ഞാന്‍ എന്റെ വൃക്ക നല്‍കാനായി കാത്തിരിക്കുകയാണ്. ആരെങ്കിലും വൃക്ക വാങ്ങാന്‍ തയാറായാല്‍ ഉടന്‍ ഞാനത് ചെയ്യും. എനിക്ക് മൂന്ന് മക്കളാണുളളത്. എന്റെ വൃക്ക ഞാന്‍ കൊടുത്തില്ലെങ്കില്‍ എനിക്കെന്റെ ഒരുവയസുകാരിയായ മകളെ വില്‍ക്കേണ്ടിവരും. എന്റെ മക്കള്‍ തെരുവില്‍ ഭിക്ഷ യാജിക്കുകയാണ്. ഭര്‍ത്താവ് കൊണ്ടുവരുന്ന ഭക്ഷണം ഒരാള്‍ക്കുകൊടുക്കാന്‍ പോലും തികയില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ'- ഷെന്‍ഷെബ ഗ്രാമത്തിലെ അസീസ എന്ന യുവതിയുടെ വാക്കുകളാണിത്. അഫ്ഗാനില്‍ പട്ടിണി രൂക്ഷമായതോടെ മാതാപിതാക്കള്‍ ചെറിയ മക്കളെ പണത്തിനായി വില്‍ക്കുകയും മുതിര്‍ന്ന പെണ്‍കുട്ടികളെ ആര്‍ക്കെങ്കിലും വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്യുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. അധികാരത്തിലെത്തിയതിനുപിന്നാലെ  സ്ത്രീകളുടെയും കുട്ടികളുടെയും മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന തരത്തിലുളള നിയമങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്. സ്ത്രീകളും പെണ്‍കുട്ടികളും ജോലിക്കും സ്‌കൂളിലും പോകരുത്, കാല്‍ പാദം മറയുന്ന വസ്ത്രം ധരിക്കണം.  ബന്ധുക്കളായ പുരുഷന്മാർക്കൊപ്പം മാത്രമേ പുറത്തിറങ്ങാന്‍ പാടുകയുളളു തുടങ്ങി സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നിയന്ത്രണങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More