പ്രതിപക്ഷത്തിന്റെ പ്രമേയം എൽഡിഎഫ് തള്ളി

ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ പ്രമേയം തള്ളി എൽഡിഎഫ്. സർക്കാറിനെ കുരുക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കമെന്ന് എൽഡിഎഫ് കൺവീനർ വിജയരാ​ഘവൻ പറ‍ഞ്ഞു. ഇത്തരം നീക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. കേരളത്തിൽ ഭരണ ഘടനാപ്രതിസന്ധിയില്ലെന്നും, ​വിസിലടിക്കും മുമ്പ് ​ഗോളടിക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമമെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.

ഗവർണർക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ നീക്കത്തിൽ പ്രതികരണവുമായി നിയമമന്ത്രി എ.കെ ബാലനും രം​ഗത്തെത്തിയിരുന്നു. കലക്കുവെള്ളത്തിൽ മീൻപിടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബാലൻ പറഞ്ഞു. 'കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ല, പൗരത്വ ഭേദ​ഗതി നിയമത്തിൽ സംസ്ഥാനത്തിന് വ്യക്തമായ അഭിപ്രായമുണ്ട്, ​ഗവർണറുടെ അനുമതി ഇല്ലാതെ സ്യൂട്ട് ഫയൽ ചെയ്തത് തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞാൽ അം​ഗീകരിക്കുമെന്നും' - ബാലൻ വ്യക്തമാക്കി.

നിയമസഭയുടെ അന്തസ്സ് പരസ്യ പ്രതികരണത്തിലൂടെ ചോദ്യം ചെയ്യുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി രമേശ് ചെന്നിത്തല സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.  സഭാചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More