കൊവിഡ്-19: എംപവർ ​ഗ്രൂപ്പുകളുടെ യോ​ഗം ചേർന്നു

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച എംപവർ ​സമിതികളുടെ യോ​ഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിലാണ് യോ​ഗം നടന്നത്. രാജ്യത്തെ കോറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ യോ​ഗം വിലയിരുത്തി. എംപവർ കമ്മറ്റികളുടെ സംയുക്ത യോ​ഗമാണ് ചേർന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. ആശുപത്രികളുടെ പ്രവർത്തനം, ഐസൊലേഷൻ, ക്വാറന്റൈൻ തുടങ്ങിയവ സംബന്ധിച്ച് യോ​ഗം വിലയിരുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 29-ന് ആണ് 11 എംപവര്‍ ഗ്രൂപ്പുകള്‍ രൂപവത്കരിച്ചത്. രോഗബാധിത മേഖലകള്‍ കണ്ടെത്തൽ പരിഹാരം നിര്‍ദേശിക്കൽ, നയരൂപീകരണം , പദ്ധതികള്‍ക്കു രൂപം നല്‍കൽ, എന്നിവയാണ് എംപവര്‍ ഗ്രൂപ്പുകളുടെ ചുമതല.  സെക്രട്ടറിതല ഉദ്യോ​ഗസ്ഥരാണ്  9 സമിതികളുടെ  നേതൃത്വം വഹിക്കുന്നത്. ബാക്കിയുള്ളവക്ക് നീതി ആയോഗ് സിഇഒയും നീതി ആയോഗ് അംഗവുമാണ് തലവന്‍മാര്‍.

Contact the author

wWeb Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More