നേട്ടങ്ങളുടെ ക്രെഡിറ്റ് അടിക്കാന്‍ മാത്രമാണ് സിപിഐക്ക് ഉത്സാഹം - സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നതിനിടെ സിപിഐയെ കടന്നാക്രമിച്ച് സിപിഐഎം. റവന്യു വകുപ്പിന്റെ പേരില്‍ സിപിഐ നേതാക്കള്‍ പണപ്പിരിവ് നടത്തുന്നുവെന്ന വിമര്‍ശനം പൊതുസമ്മേളനത്തിലുയര്‍ന്നു. എല്ലാത്തിന്റെയും നേട്ടങ്ങളുടെ ക്രെഡിറ്റ് അടിക്കാന്‍ മാത്രമാണ് സിപിഐക്ക് ഉത്സാഹം. എന്നാല്‍ തെറ്റുകള്‍ സിപിഐഎമ്മിന്റേത് മാത്രമാകുകയാണ്. പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്ക് അരങ്ങൊരുക്കിയെന്ന് ഇടുക്കിയില്‍ നിന്നുള്ള പ്രതിനിധി ആരോപിച്ചു. സിപിഐക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്നും പ്രതിനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടു. മുന്നണി മര്യാദ ലംഘിക്കുന്ന സിപിഐയോട് അനുനയം അരുതെന്ന ആവശ്യവും ചിലര്‍ ഉന്നയിച്ചു. 

അതേസമയം സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇന്ന് മറുപടി പറയും. വികസന നയരേഖയിലുള്ള ചര്‍ച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന പൊതു ചര്‍ച്ചയില്‍ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. പൊലീസ് നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവർത്തിക്കണമെന്ന സർക്കാരിന്റെയും പാർട്ടിയുടെയും കാഴ്ചപ്പാട് സേനയിലെ ചില മാര്‍ക്സിസ്റ്റു വിരുദ്ധര്‍ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്നായിരുന്നു കണ്ണൂരില്‍നിന്നുള്ള നേതാക്കളുടെ വിമ്മര്‍ശനം. പൊലീസ് നടപടികളില്‍ പാര്‍ട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളില്‍ നിന്നാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യവസായം വളരാൻ തൊഴിലാളി സംഘടനകൾ തെറ്റു തിരുത്തണമെന്ന ആഹ്വാനവും സ്വകാര്യ, വിദേശ മൂലധന നിക്ഷേപത്തെ സ്വാഗതം ചെയ്യുന്ന നിർദേശങ്ങളും ഉള്ള മുഖ്യമന്ത്രിയുടെ നയരേഖ ഇന്ന് ചർച്ച ചെയ്യും. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. വൈജ്ഞാനികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കണം. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളുടെ നിലവാരം ഉയർത്തണം. പൊതുതാത്പര്യത്തിന് തടസ്സമില്ലാത്ത തരത്തിൽ വിദേശവായ്പകൾ സ്വീകരിക്കണം. പരമ്പരാഗത വ്യവസായരംഗത്ത് ആധുനികവത്കരണം കൊണ്ടുവരണം തുടങ്ങിയ കാര്യങ്ങളാണ് നയരേഖയിലുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More