താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

വാഷിംഗ്‌ടണ്‍: ഇപ്പോഴും അമേരിക്കന്‍ പ്രസിഡണ്ട് താന്‍ തന്നെയായിരുന്നുവെങ്കില്‍ യുക്രൈന് ഈ ഗതി വരില്ലായിരുന്നുവെന്ന് മുന്‍ പ്രസിഡണ്ട് ഡോണല്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ വിദേശ നയത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി പ്രസിഡണ്ട് ജോ ബൈഡനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് യുക്രൈന്‍, അഫ്ഗാന്‍ വിഷയങ്ങളില്‍ അദ്ദേഹം അഭിപ്രായം പറയുന്നത്. ഫോക്സ് മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഡോണല്‍ഡ് ട്രംപ് അമേരിക്കന്‍ വിദേശ നയത്തിലെ ദൌര്‍ബല്യങ്ങളെ കുറിച്ച് തന്റേതായ രീതിയില്‍ വിശകലനം നടത്തിയത്. 

താന്‍  പ്രസിഡണ്ടായിരുന്ന ഘട്ടത്തിലാണ് യുക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയത്. ബൈഡന്‍ വന്നപ്പോള്‍ ഇത്തരം സഹായങ്ങള്‍ നിര്‍ത്തലാക്കുകയാണുണ്ടായത്. ഇപ്പോള്‍ യുക്രൈനില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് നോക്കി നില്‍ക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. പ്രസിഡണ്ട് താനായിരുന്നുവെങ്കില്‍ വ്ളാടിമിര്‍ പുടിന്‍ ഒരിക്കലും യുക്രൈന്‍ ആകമിക്കില്ലായിരുന്നുവെന്നും ഡോണല്‍ഡ് ട്രംപ് അവകാശപ്പെട്ടു.  

പ്രസിഡണ്ട് ജോ ബൈഡന്‍റെ അഫ്ഗാനിസ്ഥാന്‍ നയത്തെയും ഡോണല്‍ഡ് ട്രംപ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. എല്ലായിടത്തുനിന്നും പിന്‍വാങ്ങുന്ന സമീപനമാണ് അമേരിക്കന്‍ ജോ ബൈഡന്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. നമ്മുടെ പൌരന്മാരുടെ സുരക്ഷ കണക്കിലെടുക്കാതെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇത്തരം കാര്യങ്ങള്‍ ചൈനയും അതിന്റെ ബുദ്ധിമാനായ പ്രസിഡണ്ട് ഷി ജിംഗ് പിംഗും നിരീക്ഷിച്ചു വരികയാണ് എന്നും അമേരിക്ക ദുര്‍ബലപ്പെടുന്ന പശ്ചാത്തലത്തില്‍ ചൈന താഴ്വാനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഡോണല്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. 

Contact the author

International Desk

Recent Posts

Web Desk 1 year ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
Web Desk 2 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 2 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 2 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More
Web Desk 2 years ago
World

'വേണ്ടിവന്നാല്‍ താലിബാനുമായി കൈകോര്‍ക്കും': ബ്രിട്ടീഷ് പ്രധാനമന്ത്രി

More
More