കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇരകളായി മാറിയ കെവിനും ഭാര്യ നീനുവിനും 'ഭീഷ്മപർവ്വം' സമർപ്പിച്ച് അണിയറ പ്രവർത്തകർ. കേരളത്തില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിനും ഭാര്യ നീനുവിനും സമർപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. 2018 മെയ് 27 നായിരുന്നു കെവിനെ കൊലപ്പെടുത്തുന്നത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിനെ കൊലപ്പെടുത്തിയത്. നീനുവിന്റെ അച്ഛനും സഹോദരനെയും ചേർത്ത് കേസില്‍ 14 പേരെ പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും നീനുവിന്റെ അച്ഛനടക്കം നാല് പേരെ കോടതി വെറുതെവിട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയറ്ററില്‍ എത്തുന്ന ആദ്യചിത്രമാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മുഖ്യധാരാ സിനിമയില്‍ പില്ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവര്‍.