പകരം വെയ്ക്കാന്‍ ആളില്ല; കോടിയേരി വീണ്ടും- ക്രിസ്റ്റിന കുരിശിങ്കല്‍

കോടിയേരി ബാലകൃഷ്ണന്‍ മൂന്നാമതും സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പിണറായിക്ക് പിന്നാലെയാണ് എക്കാലവും കോടിയേരി സഞ്ചരിച്ചത്. ആദ്യമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നതും സംസ്ഥാന സെക്രട്ടറിയാകുന്നതും പിണറായി വിജയന്‍ ആ സ്ഥാനം ഒഴിഞ്ഞപ്പോഴാണ്. എക്കാലവും പിണറായിയുടെ ആദ്യ തെരഞ്ഞെടുപ്പ് കോടിയേരി തന്നെയായിരുന്നു. വി എസ് മുഖ്യമന്ത്രിയായപ്പോള്‍ ആഭ്യന്തരം എടുത്ത് നല്‍കി രണ്ടാമനായി മന്ത്രിസഭയില്‍ അദ്ദേഹത്തെ കൊണ്ടുവന്നത് വി എസ് കളം നിറഞ്ഞാടരുത് എന്ന തീരുമാനത്തോടെത്താന്നെയായിരുന്നു എന്ന്, രണ്ടുവട്ടവും അഭ്യന്തരം കൈവിടാതിരുന്ന തീരുമാനത്തിലൂടെ മുഖ്യമന്ത്രി പിണറായി പില്‍ക്കാലത്ത് തെളിയിച്ചു.  ആരോഗ്യം പരിഗണിക്കുമ്പോള്‍ ഇത്തവണ കോടിയേരി സെക്രട്ടറി സ്ഥാനത്ത് എത്തില്ല എന്ന വിശകലനങ്ങള്‍ നേരത്തെ ധാരാളം വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ എല്ലാ നിലക്കും അപ്രമാദിത്വം പുലര്‍ത്തുന്ന പിണറായി വിജയനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതൃത്വത്തെയും സംബന്ധിച്ചടത്തോളം കോടിയേരി കഴിഞ്ഞേ മറ്റൊരാള്‍ വരൂ. അക്കാരണം കൊണ്ടുതന്നെയാണ് വ്യക്തിപരമായ പ്രയാസങ്ങളും കുടുംബപരമായ പ്രതിസന്ധികളും മറികടന്നു കോടിയേരി മൂന്നാമതും സെക്രട്ടറിയാകുന്നത്.

പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബിയോ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജയോ സാമ്പത്തിക ശാസ്ത്രകാരന്‍ കൂടിയായ കേന്ദ്ര കമ്മിറ്റിയംഗം തോമസ്‌ ഐസക്കോ സെക്രട്ടറി പരിഗണനയില്‍ വരില്ലാ എന്ന് എ വിജയരാഘവന്റെ താത്കാലിക ചുമതലയില്‍ നിന്ന് തന്നെ വ്യക്തമായതാണ്. സിപിഎമ്മിനെ സംബന്ധിച്ച് ഭരണമാണോ പാര്‍ട്ടിയാണോ വലുത് എന്ന് ചോദിച്ചാല്‍ രണ്ടും പ്രധാനമാണ് എന്ന ഉത്തരമാണ് ലഭിക്കുക. പാര്‍ട്ടി കൈയ്യില്‍ നിന്ന് പോയതിനു ശേഷം ഭരണം കിട്ടിയിട്ട് കാര്യമില്ല എന്നതിന് വി എസിന്റെ അനുഭവം തന്നെയാണ് സാക്ഷി. അതുകൊണ്ടുതന്നെ ഭരണം കയ്യാളുന്ന നേതൃത്വത്തിന് പാര്‍ട്ടി നഷ്ടപെടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെയാണ് കോടിയേരി പ്രഥമ പരിഗനയായത്. ഒരിക്കലും അസ്വാരസ്യമുണ്ടാക്കാത്ത, എല്ലാരെയും തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്തുന്ന, സദാ പുഞ്ചിരിക്കുന്ന, നല്ല കയ്യടക്കത്തോടെ വാര്‍ത്താ സമ്മേളനങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടിയേരി ഭരണ നേതൃത്വത്തിന് തലവേദനയുണ്ടാക്കാത്ത സെക്രട്ടറിയായിരിക്കും എന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്.

പിണറായി വിജയനെ പോലെ പേരില്‍ സ്വന്തം നാടിനെ വഹിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ പിണറായിക്ക് പിന്നാലെ 2015 ല്‍ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ്  പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്. പിന്നീട് 2018 ലെ തൃശൂര്‍ സമ്മേളനത്തില്‍ രണ്ടാമൂഴം ലഭിച്ചു. അസുഖവും മക്കളുണ്ടാക്കിയ അപഖ്യാതികളും മൂലം ഇടയ്ക്ക് അല്പ‍കാലം മാറി നിന്നെങ്കിലും കേരളത്തിലെ പാര്‍ട്ടിയിലെ ശാക്തിക  ബലാബലത്തില്‍ ഈ കോടിയെരിക്കാരനോളം വിശ്വാസ്യതയുള്ള മറ്റൊരാള്‍ ഇല്ല എന്ന പ്രഖ്യാപനം കൂടിയാണ് കൊച്ചി സമ്മേളനത്തിലെ ഈ തെരഞ്ഞെടുപ്പ്. 

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More