കെ റെയില്‍ പ്രതിഷേധം; പൊലീസുകാരെ അസഭ്യം പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ റെയിലിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിനെ അസഭ്യം പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്. പൊലീസുകാരെ അസഭ്യം പറഞ്ഞതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എം പിയും പ്രദേശവാസികളും സര്‍വ്വേക്കെത്തിയ ഉദ്യോഗസ്ഥരെ അപമാനിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ചെങ്ങന്നൂര്‍ പൊലീസാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെയാണ് ചെങ്ങന്നൂര്‍ മുളക്കഴയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ റെയില്‍ പദ്ധതിക്കെതിരായ സമരം നടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കെ റെയിലിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വ്വേ നടക്കുന്നുണ്ട്. ഇതിനെതിരെ പ്രദേശവാസികള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. 'തെമ്മാടിത്തരം കാണിക്കരുത്. താന്‍ ആരാണ് ഒരു സബ് ഇന്‍സ്‌പെക്ടര്‍. തന്നെക്കാളും വലിയ ആളാടോ ഞാന്‍. തന്റെ മേലുദ്യോഗസ്ഥരേക്കാള്‍ വലിയ ആളാണ് ഞാന്‍. ഞാന്‍ ഇവിടുത്തെ ജനപ്രതിനിധിയാണ്. അവര്‍ രോഷത്തിലാണ്. നിങ്ങള്‍ മടങ്ങിപ്പോകണം'- എന്നാണ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞത്. എന്നാല്‍ പൊലീസുകാര്‍ പ്രതിഷേധക്കാരെ നേരിട്ടപ്പോള്‍ നാടന്‍ ഭാഷയില്‍ അവരോട് പ്രതികരിക്കേണ്ടിവന്നു എന്നായിരുന്നു സംഭവത്തെക്കുറിച്ച് എംപിയുടെ പ്രതികരണം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More