പ്ലസ് ടൂ, എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് അവസാനം - മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് ടൂ പരീക്ഷകള്‍ മാര്‍ച്ച് 30-നും എസ് എസ് എല്‍ സി പരീക്ഷകള്‍ മാര്‍ച്ച് 31-നും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിച്ച് ഏപ്രിൽ 2 ന് അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് ടൂ പരീക്ഷകള്‍ ഏപ്രില്‍ 22 ന് അവസാനിക്കും. എസ് എസ് എല്‍ സി പരീക്ഷ ഏപ്രില്‍ 29 നാണ് പൂര്‍ത്തിയാവുക. പ്ലസ് വൺ/വി.എച്ച്.എസ്.ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടക്കും. പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏപ്രിൽ, മെയ് മാസങ്ങളിൽ എല്ലാവര്‍ഷത്തെയും പോലെ മധ്യവേനൽ അവധിയായിരിക്കുമെന്നും ജൂൺ 1-ന് തന്നെ സ്കൂളുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ ആരംഭിക്കുമെന്നും അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന "തെളിമ "പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

More
More
Web Desk 5 hours ago
Keralam

വയനാട് ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 7 hours ago
Keralam

ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; താല്‍ക്കാലികമായി സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

More
More
Web Desk 8 hours ago
Keralam

ഇത്തരം ക്രൂരതകളെ അച്ചടക്കമെന്ന പേരിട്ട് അലങ്കരിക്കരുത്' -അമല്‍ജ്യോതിയിലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ജുവല്‍ മേരി

More
More
Web Desk 9 hours ago
Keralam

ആര്‍ഷോയ്‌ക്കെതിരായ ആരോപണം എസ്എഫ്‌ഐക്കെതിരായ ഗൂഢാലോചനയെന്ന് എംവി ഗോവിന്ദന്‍

More
More
National Desk 10 hours ago
Keralam

നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍പ്പന നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

More
More