ബോക്സ് ഓഫീസ് കയ്യടക്കി ഭീഷ്മ പര്‍വ്വം - തിയേറ്ററുകളില്‍ വന്‍ തിരക്ക്

കൊച്ചി: അമല്‍ നീരദ് - മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വം മികച്ച പ്രേക്ഷക പ്രശംസ നേടി ആദ്യദിന ബോക്സ് ഓഫീസ് കയ്യടക്കി. ഫ്രൈഡേ മാറ്റിനിയുടെ ട്വീറ്റ് പ്രകാരം ആദ്യ ദിവസം സംസ്ഥാനത്തെ 1,179 ഷോകളില്‍ നിന്നായി 2,57,332 പേരാണ് ഭീഷ്മ പര്‍വം കണ്ടത്. ഇതില്‍ നിന്ന് 3.676 കോടി രൂപ ചിത്രം നേടിയതായും ഫ്രൈഡേ മാറ്റിനി വ്യക്തമാക്കുന്നു. അതേസമയം, ആഷിഖ് അബു- ടൊവിനോ ചിത്രം നാരദനും ദുല്‍ഖര്‍ സല്‍മാന്‍റെ 'ഹേയ് സിനാമിക'യ്ക്കും പ്രേക്ഷക സ്വീകാര്യത കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. 20 ലക്ഷം മാത്രമാണ് നാരദന്‍റെ ആദ്യ ദിവസത്തെ കലക്ഷന്‍. 512 ഷോകളാണ് കേരളത്തില്‍ നാരദനുണ്ടായിരുന്നത്. 

പ്രീബുക്കിംഗില്‍ റെക്കോര്‍ഡ് തീര്‍ത്താണ് അമല്‍ നീരദ് - മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം മാര്‍ച്ച് 3-ന് ചിത്രം തിയേറ്ററില്‍ എത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നൂറുശതമാനം പേരെ ഇരുത്തി പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി ഭീഷ്മപര്‍വ്വത്തിനുണ്ട്. 2007-ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി സിനിമയില്‍ അവരിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവര്‍ വന്‍ ശ്രദ്ധനേടിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More