തന്റെ അച്ഛന്റെ വകയാണോ കോളേജ്; ഹിജാബ് ധരിച്ചതിനെ എതിര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകരോട് കയര്‍ത്ത് വിദ്യാര്‍ത്ഥിനി

ബംഗളുരു: ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനി. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളുരുവിലുളള പി ദയാനന്ദ പൈ കോളേജിലാണ് സംഭവം. പ്രതിഷേധക്കാരെ ചോദ്യംചെയ്യുന്ന ഹിബ എന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 'നിന്റെ അച്ഛന്റെ വകയാണോ കോളേജ്? ഞാനും ഫീസ് കൊടുത്തുതന്നെയാണ് പഠിക്കുന്നത്' എന്നാണ് പെണ്‍കുട്ടി പറയുന്നത്. 

കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ദയാനന്ദ പൈ കോളേജിലും പി സതീഷ് പൈ കോളേജിലും സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ കോളേജ് അധികൃതര്‍ കുട്ടികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീട് പരീക്ഷയെഴുതാനെത്തിയ കുട്ടികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വി പി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഇതോടെ കുട്ടികളും സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. കുട്ടികളെ തടയാന്‍ ശ്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം,  സംഘര്‍ഷമുണ്ടായതിനുപിന്നാലെ കോളേജ് അടച്ചു. നേരത്തെ തീരുമാനിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഹിജാബ് ധരിച്ചെത്തി പരീക്ഷയെഴുതാന്‍  പ്രിന്‍സിപ്പാള്‍  അനുവാദം തന്നതിനാലാണ് കോളേജിലെത്തിയത്. സംഘപരിവാര്‍ അനുകൂലികളായ ആണ്‍കുട്ടികളും ചില അധ്യാപകരും ചേര്‍ന്നാണ് തങ്ങളെ തടഞ്ഞത്. വിവാദമായതിനുപിന്നാലെ പ്രിന്‍സിപ്പാള്‍ വാക്കുമാറ്റി എന്നാണ് പെണ്‍കുട്ടികളുടെ ആരോപണം.

Contact the author

National Desk

Recent Posts

National Desk 1 week ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 week ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 1 week ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 1 week ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 1 week ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 1 week ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More