തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുന്നു; ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചോളു- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഉത്തര്‍പ്രദേശും പഞ്ചാബുമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ മോദി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ധനവില ഉയരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'നിങ്ങളുടെ ഇന്ധന ടാങ്കുകള്‍ വേഗം നിറച്ചുവെക്കുക. മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു'-എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. അന്താരാഷ്ട്ര എണ്ണവില ബാരലിന് നൂറ് ഡോളര്‍ കടന്നതോടെ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെയാണ് അവസാനിക്കുന്നത്. വ്യഴാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരും. യുക്രൈന്‍- റഷ്യ യുദ്ധം ആരംഭിച്ചതിനുപിന്നാലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോഴും ഇന്ത്യയില്‍ ഇന്ധനവില കൂടിയിരുന്നില്ല. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനവില ഉയര്‍ത്താതിരുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ച് ഏഴിനുശേഷം വിലവര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രാജ്യത്ത് ഇന്ധന വില വര്‍ധനവുണ്ടായിട്ട് നാല് മാസത്തിലേറേയായി. കഴിഞ്ഞ വര്‍ഷം നവംബര്‍ 4-ന് ശേഷം ഇതുവരെ ഇന്ധന വില കൂട്ടിയിട്ടില്ല. അന്താരാഷ്ട്ര എണ്ണ വില 81 ഡോളറായിരിക്കുമ്പോഴാണ് രാജ്യത്ത് എണ്ണ വില അവസാനമായി കൂട്ടിയത്. ഇന്ന് അന്താരാഷ്ട്ര തലത്തില്‍ എണ്ണയുടെ വില 112 ഡോളറാണ്. ഏഴര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിലയില്‍ ഒരു ഡോളര്‍ കൂടിയാല്‍ ഇന്ത്യയില്‍ എണ്ണ കമ്പനികള്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 70 പൈസ മുതല്‍ 80 പൈസ വരെയാണ് വര്‍ധിപ്പിക്കുക. ഇനി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധനവുണ്ടായാല്‍ പതിനാലോ പതിനാറോ രൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 19 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 22 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More