ഈ കേസുകളൊന്നും സത്യം പറയുന്നതില്‍ നിന്ന് എന്നെ തടയില്ല- റാണാ അയ്യൂബ്

മുംബൈ: കര്‍ണാടകയില്‍ ഹിജാബിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികള്‍ എന്ന് വിളിച്ചതിനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ്. എത്ര കേസുകള്‍ വന്നാലും സത്യം പറയുന്നതില്‍ നിന്ന് തന്നെ തടയാനാവില്ലെന്ന് റാണാ അയ്യൂബ് പറഞ്ഞു. 'ഒരു അഭിമുഖത്തില്‍ ഹിജാബ് നിരോധനത്തെക്കുറിച്ചും സ്ത്രീകളെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചുമെല്ലാം ഞാന്‍ സംസാരിച്ചിരുന്നു. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയ അതേ ഹിന്ദുത്വ സംഘടന എനിക്കെതിരെ നേരത്തെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗവണ്‍മെന്റിനോടും കൂട്ടാളികളോടും എനിക്ക് പറയാനുളളത് ഇതാണ് 'ഇതൊന്നും സത്യം പറയുന്നതില്‍ നിന്ന് എന്നെ തടയില്ല'-റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു. 

ഹിന്ദു ഐ ടി സെല്‍ പ്രവര്‍ത്തകന്‍ അശ്വന്ത് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക ധാര്‍വാഡ് പൊലീസ് റാണാ അയ്യൂബിനെതിരെ കേസെടുത്തത്.  ഐ പി സി സെക്ഷന്‍ 295 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റാണാ അയ്യൂബ് ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പെണ്‍കുട്ടികള്‍ കാലങ്ങളായി ഹിജാബ് ധരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് പെട്ടെന്ന് യുവ വിദ്യാര്‍ത്ഥികള്‍, യുവ തീവ്രവാദികള്‍ അതിനെതിരെ പ്രതിഷേധിക്കുന്നത്? വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാവിക്കൊടി ഉയര്‍ത്തുന്നത്. എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം- എന്നാണ് റാണ അഭിമുഖത്തിനിടെ ചോദിക്കുന്നത്. ഈ ഭാഗം ചൂണ്ടിക്കാട്ടിയാണ് ബിജെപി ഐ ടി സെല്‍ പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ സംസാരിക്കുന്നതിന് നിരന്തരം സൈബര്‍ ആക്രമണം നേരിടുന്ന മാധ്യമപ്രവര്‍ത്തകയാണ് റാണാ അയ്യുബ്. 

Contact the author

National Desk

Recent Posts

National Desk 3 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 3 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 7 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 9 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More