പട്ടിണിക്കാർ ഒരുപാടുണ്ട്, പാചക വീഡിയോകള്‍ ഒഴിവാക്കിക്കൂടേ? സാനിയ

കൊവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പലരും പലവിധത്തില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. നൃത്തം ചെയ്തും, എക്സൈസ് ചെയ്തുമൊക്കെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരുണ്ട്. എന്നാല്‍ അതിലേറെ പേര്‍ പാചക പരീക്ഷണങ്ങൾ നടത്തി അതിന്റെ വീഡിയോയും ഭക്ഷണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് മത്സരിക്കുന്നതും കാണാം. ഭക്ഷ്യവിഭവങ്ങള്‍ക്കെല്ലാം കടുത്ത ക്ഷാമം അനുഭവപ്പെടുന്ന സമയത്താണ് ചുമ്മാ മറ്റുള്ളവരെ കൊതിപ്പിക്കാനായി ഇത്തരം വീഡിയോകള്‍ പലരും പോസ്റ്റ്‌ ചെയ്യുന്നത്. എന്നാല്‍, അതിലെ ധാര്‍മ്മികമായ പ്രശ്നം ചൂണ്ടിക്കാട്ടി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ടെന്നിസ് താരം സാനിയ മിർസ.

ഒരു ചിന്ത പങ്കുവയ്ക്കുന്നു എന്ന് വ്യക്തമാക്കി സാനിയ ട്വിറ്ററിൽ കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്:

പാചക വീഡിയോകളും ഭക്ഷണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്താൻ സമയമായില്ലേ. എനിക്ക് തോന്നുന്ന ഒരു കാര്യം  – ലോകത്ത്, പ്രത്യേകിച്ചും നമുക്കിടയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഭാഗ്യമുണ്ടെങ്കിൽ മാത്രം ഒരു നേരത്തെ ഭക്ഷണം കിട്ടുന്നവരുമുണ്ട്.

ചുമ്മാ ട്വിറ്ററില്‍ വന്ന് എന്തെങ്കിലും പറഞ്ഞ് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന ആളല്ല സാനിയ മിർസ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ദിവസവേതന തൊഴിലാളികളെ സഹായിക്കാൻ ഒരു എൻജിഒയുമായി കൈകോർത്ത് സാനിയ രംഗത്തെത്തിയിരുന്നു. അതിലൂടെ ഒന്നരക്കോടി രൂപയോളം അവര്‍ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

News Desk 3 years ago
Lockdown Diaries

നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില അറിയുന്നത്; കൊവിഡ് കാല ബ്ലോഗുമായി മോഹന്‍ലാല്‍

More
More
Sooraj Roshan 3 years ago
Lockdown Diaries

നന്ദിവാക്കുകള്‍ക്ക് കാതോര്‍ക്കാത്ത ആ കരുതലാണ് സ്നേഹം - സൂരജ് റോഷന്‍

More
More
Akhila Pappan 3 years ago
Lockdown Diaries

ഒബ്സസ്സിവ് കംപല്‍സിവ് ന്യുറോസിസ് അഥവാ കൊറോണ വരുമോ വരുമോയെന്ന പേടി!

More
More
Asaf Ali Azad 3 years ago
Lockdown Diaries

ഏകാകിനിയുടെ ഉള്ളകം തേടി, ഇരുപുറം ചില്ലിട്ട എന്റെ ലോക്ക് ഡൗൺ ദിനങ്ങള്‍

More
More
Lockdown Diaries

നിരീക്ഷണ കാലത്തെ പെൺജീവിതങ്ങൾ

More
More
Jalisha Usman 3 years ago
Lockdown Diaries

ഇവിടെ സ്വീഡനില്‍ ഞങ്ങള്‍ അന്യരാണ്; കേരളത്തിലെ ബംഗാളികള്‍ - ജലിഷാ ഉസ്മാന്‍

More
More