ചില മാധ്യമങ്ങളുള്‍പ്പെടെ ഭാവനയെ അതിജീവിക്കാനനുവദിക്കാതെ ആക്രമിക്കുകയായിരുന്നു- ആഷിഖ് അബു

കൊച്ചി: നടി ഭാവനയെ കുറ്റപ്പെടുത്താന്‍ കേരളത്തിലെ ചില മാധ്യമങ്ങളടങ്ങുന്ന സംഘം ശ്രമിച്ചിരുന്നെന്ന് സംവിധായകന്‍ ആഷിഖ് അബു. അതിജീവിക്കാനുളള ശ്രമങ്ങള്‍ക്കിടയിലും നടിക്ക് അതിഭീകരമായ ആക്രമണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട് എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സര്‍ക്കാരും മാധ്യമങ്ങളും നീതിക്കൊപ്പം നിന്നു എന്ന് ആഷിഖ് അബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു അതിജീവിത സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയാണ്. ആരെങ്കിലും അത് തകര്‍ത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത് ആര്‍ക്കും സംഭവിക്കാവുന്ന അപകടമാണ്. അങ്ങനെ കണ്ടുകഴിഞ്ഞാല്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് ആ ട്രോമയില്‍ നിന്ന് മുന്നേറാന്‍ സാധിക്കും. തനിക്ക് നേരേ നടന്ന അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ ഭാവനയുടെ നിലപാട് അഭിനന്ദനമര്‍ഹിക്കുന്നതാണ്. കുറേനാള്‍ മുന്‍പേ തന്നെ ചെയ്യേണ്ടിയിരുന്നതാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അത് ഞാന്‍ അറിയിക്കുകയും ചെയ്തിരുന്നു'-ആഷിഖ് അബു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ 5 വർഷം താന്‍ വലിയ സംഘർഷാവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് വെളിപ്പെടുത്തി ഭാവന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ നേതൃത്വത്തില്‍ വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമണ്‍ ഓഫ് ഏഷ്യ' കൂട്ടായ്മക്കൊപ്പം ചേര്‍ന്ന് നടത്തുന്ന  'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' എന്ന പരിപാടിയില്‍വെച്ചായിരുന്നു ഭാവനയുടെ പ്രതികരണം. 

ഒരുപാട് സിനിമകളും അവസരങ്ങളും നിഷേധിക്കപ്പെട്ടിരുന്നെന്നും അന്ന് ഒരുപാട് സുഹൃത്തുക്കള്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ പിന്തുണ നല്‍കിയിരുന്നെന്നും ഭാവന പറഞ്ഞിരുന്നു. പൃഥിരാജ്, ജയസൂര്യ, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു അബ്രഹാം, ഭദ്രന്‍ തുടങ്ങി ഒരുപാടുപേര്‍ അവസരം വാഗ്ദാനം ചെയ്തിരുന്നെങ്കിലും താനത് നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ മലയാളത്തിലും സ്ക്രിപ്റ്റുകള്‍ കേട്ടുതുടങ്ങിയെന്നും ഭാവന വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 21 hours ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 1 day ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 1 day ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More
Web Desk 2 days ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More