റഷ്യയുടെ വാദം അംഗീകരിക്കാനാവില്ല; യുക്രൈന്‍റെ സ്ഥിതി വേദനാജനകം -ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: യുക്രൈനില്‍ രക്തപുഴകള്‍ ഒഴുകുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനില്‍ റഷ്യ നടത്തുന്നത് പ്രത്യേക സൈനിക ഓപ്പറേഷന്‍ ആണെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. യുദ്ധത്തില്‍ യുക്രൈന്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. കണ്ണുനീരിന്‍റെയും രക്തത്തിന്‍റെയും പുഴയാണ് രാജ്യത്ത് ഒഴുകുന്നതെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറില്‍ സംസാരിക്കവെയായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം. എന്നാല്‍ റഷ്യയുടെ പേരെടുത്ത് മാര്‍പാപ്പ പരാമര്‍ശിച്ചിട്ടില്ല. 

യുക്രൈനില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മാനുഷിക പരിഗണ ഇപ്പോള്‍ ആവശ്യമാണ്. ഓരോ മണിക്കൂര്‍ കഴിയും തോറും രാജ്യത്ത് മരിച്ചു വീഴുന്നവരുടെ എണ്ണം കൂടി വരുന്നു . യുദ്ധം ഭ്രാന്താണ്, അത് അവസാനിപ്പിക്കണം - മാര്‍പാപ്പ പറഞ്ഞു. തങ്ങളുടെ സൈനിക നടപടി യുക്രൈന്‍ കീഴടക്കാന്‍ അല്ലെന്നും രാജ്യത്തിന്‍റെ സൈനിക ശേഷി നശിപ്പിക്കാനും ഭരണകൂടത്തെ താഴെയിറക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നുമാണ് പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയാണ് മാര്‍പാപ്പയുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇതിനു മുന്‍പും റഷ്യന്‍ അധിനിവേശത്തില്‍ മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുക്രൈന്‍റെ ഇപ്പോഴത്തെ സാഹചര്യം ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും സമാധാന പാതയിലേക്ക് കടക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും വേഗം സാധിക്കട്ടെയെന്നുമായിരുന്നു മാര്‍പാപ്പയുടെ ആദ്യ പ്രതികരണം. ലോകത്തില്‍ സമാധാനം പുലരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യുദ്ധം വലിയ നഷ്ടട്ടങ്ങളാണ് എല്ലാവര്‍ക്കും വരുത്തിവെക്കുകയെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു.

'പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയും യുദ്ധങ്ങള്‍ക്കെതിരെ നമുക്ക് പൊരുതാം. സമാധാനത്തിന്‍റെ രാജ്ഞി യുദ്ധത്തില്‍ നിന്ന് എല്ലാവരെയും സംരക്ഷിക്കട്ടെയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയും ട്വീറ്റ് ചെതിരുന്നു. വത്തിക്കാനിലെ റഷ്യന്‍ എംബസിയില്‍ എത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More