റഷ്യന്‍ എണ്ണക്ക് ഉക്രൈനികളുടെ ചോരയുടെ മണമാണ്; യൂറോപ്പ് ഇറക്കുമതി നിര്‍ത്തണം- യുക്രൈന്‍ വിദേശമന്ത്രി

കീവ്: റഷ്യന്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോവ് കുലെബാ ആവശ്യപ്പെട്ടു. ''റഷ്യന്‍ എണ്ണക്ക് യുക്രൈന്‍കാരുടെ ചോരയുടെ മണമാണ്. റഷ്യയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് എണ്ണയുടെ കയറ്റുമതി. അതുകൊണ്ടുതന്നെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണം''-യുക്രൈന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. 

പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാര്യത്തില്‍ റഷ്യക്ക് മേല്‍ ഉപോരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടയിലാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പ്രസ്താവന നടത്തിയിട്ടുണ്ട്. ''എണ്ണ ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ യൂറോപ്യന്‍ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സുസ്ഥിര പെട്രോളിയം വിതരണം നിലനിര്‍ത്തുകയും ചെയ്യും-  അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

റഷ്യ യുക്രൈന്‍ ആക്രമണം ആരംഭിച്ചതോടെ തന്നെ പലതരത്തിലുള്ള ഉപരോധങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ കൈക്കൊണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എണ്ണ ഇറക്കുമതിക്ക് ഉപരോധമേര്‍പ്പെടുത്തി റഷ്യയുടെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ആലോചന നടക്കുന്നത്. ഏതുവിധേനയും റഷ്യന്‍ അധിനിവേശവും ആക്രമണവും തടയാനുള്ള ആലോചനയുടെ ഭാഗമാണ് അമേരിക്കന്‍ നേതൃത്വത്തിലുള്ള ഈ നീക്കം. അതേസമയം ഉപരോധം ഏര്‍പ്പെടുത്തുമെന്ന സൂചന ലഭിച്ചതോടെ വിപണിയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. വിതരണം തടസ്സപ്പെടുമെന്ന ഉത്കണ്ഠയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇപ്പോള്‍ എണ്ണ വ്യാപാരം നടക്കുന്നത്.  

Contact the author

International

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More