മുഖ്യമന്ത്രിയുടെ വികസന രേഖ അംഗീകരിച്ച സി പി എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പുപറയണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബദല്‍ വികസന രേഖ അംഗീകരിച്ച സി പി എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പുപറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസ രംഗത്തും വികസനരംഗത്തുമെല്ലാം സി പി എമ്മും ഇടതുമുന്നണിയും നടത്തിവന്ന നിഷേധസമരങ്ങളെല്ലാം തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതാണ് ബദല്‍ വികസന രേഖയെന്നും അതിനെ ഏക കണ്ഠമായി അംഗീകരിക്കുന്നതുവഴി സി പി എം ഇതുവരെ നടത്തിയ അക്രമ സമരങ്ങളെയെല്ലാം തളളിപ്പറയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

'വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നു എന്ന് ആരോപിച്ച് സഹകരണ മേഖലയില്‍ പോലും സ്വാശ്രയ കോളേജുകള്‍ പാടില്ലെന്ന  സി പി എമ്മിന്റെ ദുര്‍വാശിക്കുമുന്നില്‍ ബലിയാടുകളായവരാണ് കൂത്തുപറമ്പ് രക്തസാക്ഷികള്‍. ആ സമരം തെറ്റായിപ്പോയെന്ന് സമ്മതിക്കുമ്പോള്‍ സി പി എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പുപറയണം. എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും യുവാക്കളെ ചാവേറുകളാക്കി എത്രയധികം ആഭാസ സമരങ്ങളാണ് സി പി എം നടത്തിയത്. സ്വകാര്യമേഖലയില്‍ പോളിടെക്‌നിക് കോളേജുകള്‍ പോലും അനുവദിക്കാതിരുന്ന ദുര്‍വാശിയാണ് സി പി എം ഇപ്പോള്‍ തിരുത്തുന്നത്- രമേശ് ചെന്നിത്തല പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡിനെ എതിര്‍ത്ത് തെരുവുകള്‍ കത്തിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്ലസ് ടുവിനെ അതിലും മോശമാക്കുകയായിരുന്നെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ലോകബാങ്കും ഐ എം എഫും എ ഡി ബിയും മുതലാളിത്തത്തിന്റെ ചൂഷണ ഉപാധികളാണെന്ന് പറഞ്ഞവര്‍ ഇന്ന് അവരോട് വായ്പ്പ ചോദിച്ച് നടക്കുകയാണ്. മുതലാളിത്തത്തോടുളള വിരോധം അവസാനിപ്പിച്ച് കുത്തക മുതലാളിമാരോട് കൂട്ടുകൂടുന്ന സി പി എം, ഇതുവരെ പിന്തുടര്‍ന്ന രീതി തെറ്റായിരുന്നു എന്ന് മനസിലാക്കിയിരിക്കുന്നു. ഇതുവരെ ചെയ്തുപോയതിനെല്ലാം മാപ്പുപറയാനുളള ആര്‍ജ്ജവം പിണറായി വിജയനും സി പി എമ്മും കാണിക്കണം- രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 5 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 23 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 23 hours ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More