മുംബൈ: ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയ്ക്കെതിരേ ജാമ്യമില്ലാ വാറന്റ്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി സോനാക്ഷി സിന്‍ഹ 37 ലക്ഷം രൂപ കൈ പറ്റിയെന്നും എന്നാല്‍ നടി പരിപാടിയില്‍ പങ്കെടുത്തില്ലെന്നുമാണ് പരാതി. പരിപാടിയുടെ നടത്തിപ്പുകാരന് പ്രമോദ് ശര്‍മയാണ് സോനക്ഷിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. മുഖ്യാതിഥിയായാണ് സോനാക്ഷിയെ ക്ഷണിച്ചിരുന്നതെന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടി അറിയിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഇതോടെയാണ് നിയമ നടപടികളിലേക്ക് പോയതെന്നും പ്രമോദ് ശര്‍മ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സോനാക്ഷി സിന്‍ഹ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നടിയുടെ മാനേജര്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് സോനാക്ഷിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിച്ചില്ലെന്നും പ്രമോദ് ശര്‍മ തന്റെ പരാതിയില്‍ പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചോദ്യം ചെയ്യലിനായി മൊറാദാബാദിലെ പോലീസ്റ്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ സോനാക്ഷിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ മൊഴിരേഖപ്പെടുത്താന്‍ സോനാക്ഷി പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.