ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുകോടി ഫോളോവേഴ്‌സ്; അന്ന് മനപൂര്‍വ്വം തടഞ്ഞത് തന്നെയെന്ന് കോണ്‍ഗ്രസ്‌

ഡല്‍ഹി: ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ടുകോടി കടന്നതോടെ കമ്പനിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ജനുവരി 12ന് ശേഷം ആഴ്ച്ചയില്‍ എണ്‍പതിനായിരം ഫോളോവേഴ്‌സ് എന്ന നിലയിലാണ് വര്‍ധനവുണ്ടായത്. ഇതോടെ ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം ഇരുപത് മില്ല്യണായി വര്‍ധിച്ചു. രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ധന നേരത്തെ മനപ്പൂര്‍വ്വം മരവിപ്പിച്ചിരുന്നു എന്ന് തെളിയിക്കുന്നതാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സി ഇ ഒയ്ക്ക് അയച്ച കത്തും പിന്നീട് ഫോളോവേഴ്‌സിന്റെ എണ്ണത്തിലുണ്ടായ വര്‍ധനയും ബാഹ്യ സ്വാധീനം മൂലം നേരത്തെ മരവിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. 

2021-ല്‍ ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ബിജെപി അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് 8 ദിവസത്തേക്ക് ബ്ലോക്ക് ചെയ്തത്. അന്ന് 20 ദശലക്ഷത്തിലധികം ആക്ടീവ് ഫോളോവേഴ്‌സുണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടിന്. ഓരോ ദിവസവും 8000 മുതല്‍ 10,000 വരെ ആളുകള്‍ പുതുതായി രാഹുലിനെ ഫോളോ ചെയ്തിരുന്നു. എന്നാല്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തതിനുശേഷം ഫോളോ ചെയ്യുന്നവരുടെ എണ്ണം പൂജ്യത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതുചൂണ്ടിക്കാണിച്ച് അദ്ദേഹം ഡിസംഹര്‍ 27-ന് ട്വിറ്റര്‍ സി ഇ ഒ പരാഗ് അഗര്‍വാളിന് കത്തയച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം ട്വിറ്റര്‍ പരിമിതപ്പെടുത്തുകയാണ് എന്നാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം തടയുന്നതില്‍ അറിയാതെയെങ്കിലും ട്വിറ്റര്‍ കൂട്ടുനില്‍ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുമായി താരതമ്യം ചെയ്തുളള വിശകലനം ഉള്‍പ്പെടെയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിന് കത്തയച്ചത്. അതിനുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായത്.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 17 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 20 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 20 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More