പുനഃസംഘടനയെക്കുറിച്ച് കെ പി സി സി നേതൃത്വം എന്നെ ഒന്നും അറിയിച്ചിട്ടില്ല - മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കെ പി സി സി പുനഃസംഘടനയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നത് വാര്‍ത്തകളിലൂടെയാണെന്നും മുന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ തന്നോട് ഒരു കാര്യവും പുതിയ നേതൃത്വം കൂടിയാലോചിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സംഘടനയിലേക്ക് താന്‍ ആരുടെയും പേര് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങളെല്ലാം വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യാസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ ആരംഭിക്കേണ്ടതില്ലെന്നും അതെല്ലാം പാര്‍ട്ടി നേതൃത്വം സമയബന്ധിതമായി ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഹൈക്കമാന്റിനെയും കെ പി സി സിയെയും അറിയിച്ചിട്ടുണ്ടെന്നും തനിക്ക് ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് സോണിയാ ഗാന്ധിക്ക് നന്ദി പറയുന്നു എന്നുമാണ് എ കെ ആന്റണി പറഞ്ഞത്‌. ഇതിനുപിന്നാലെയാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത് ആരായിരിക്കുമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമായിരിക്കുന്നത്.  മുല്ലപ്പളളി രാമചന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ്, വി ടി ബല്‍റാം തുടങ്ങിയവരുടെ പേരുകളാണ് രാജ്യസഭയിലേക്ക്  ഉയര്‍ന്നുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ എ കെ ആന്റണി (കോണ്‍ഗ്രസ്), കെ സോമപ്രസാദ് (സി പി ഐ എം), എം വി ശ്രെയാംസ് കുമാര്‍ (എല്‍ ജെ ഡി) എന്നിവരുടെ കാലാവധി പൂര്‍ത്തിയാവുകയാണ്. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More