സിപിഎം കൊടുത്ത ഭിക്ഷയാണ് സുധാകരന്‍റെ ജീവിതം -സി വി വര്‍ഗീസ്‌

ഇടുക്കി: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്‌. സിപിഎം കൊടുത്ത ഭിക്ഷയാണ് സുധാകരന്‍റെ ജീവിതമെന്നും നികൃഷ്ട ജീവിയെ കൊല്ലാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ലായെന്നുമാണ്‌ സി വി വര്‍ഗീസ്‌ പ്രസംഗിച്ചത്. സിപിഎമ്മിന്‍റെ കരുത്തിനെക്കുറിച്ച് കോണ്‍ഗ്രസിന് ധാരണയുണ്ടായിരിക്കണമെന്നും സി വി വര്‍ഗീസിന്‍റെ പ്രസംഗത്തില്‍ പറയുന്നു. കോൺഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ സിപിഎം നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു സി വി വര്‍ഗീസിന്‍റെ വിവാദ പരാമർശം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ധീരജിനെ കുത്തിയത് നിഖില്‍ പൈലി അല്ല. ജയിലില്‍ കിടക്കുന്നത് നിരപരാധികളാണ്. നിഖില്‍ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ലെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനു നല്‍കിയ മറുപടി പ്രസംഗത്തിലാണ് സി വി വര്‍ഗീസിന്‍റെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്. നേരത്തെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ കൊലപാതക പരാമർശവും വലിയ വിവാദമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സിപിഎം സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More