മഹാകുംഭമേളയ്ക്ക് 375 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. 2021-ൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വെച്ചാണ് മഹാകുംഭമേള നടക്കുന്നത്. 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് കുംഭമേള. ധനമന്ത്രാലയമാണ് തുക അനുവദിച്ചത്. കൊവിഡ് ഭീഷണിയിൽ രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോഴാണ് കുഭമേളക്ക് കോടികൾ കേന്ദ്ര സർക്കാർ അനുവദിച്ചത്. നിലവിലെ സാഹചര്യത്തിൽ കുംഭമേള മാറ്റിവെക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ കുംഭമേളയുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാറും ഉത്തരാഖണ്ഡ് സർക്കാറും തീരുമാനിക്കുകയായിരുന്നു.
ഏകദേശം 6000 കോടി രൂപയാണ് കുംഭമേളയുടെ ചെലവ്. കുംഭമേളയില്‍ ഏകദേശം പതിനഞ്ച് കോടി ആളുകളാണ് പങ്കെടുക്കുക. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കുംഭമേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. റോഡുകള്‍, വൈദ്യുതി, ജലവിതരണം, മെഡിക്കല്‍ സൗകര്യങ്ങള്‍, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവക്കായാണ് വലിയ ചെലവ് വരുക.