തീവ്ര വര്‍ഗീയ ധ്രുവീകരണം, മാധ്യമനിയന്ത്രണം, പണശക്തി: ഇവയാണ് ബിജെപിയുടെ വിജയരഹസ്യം-എം എ ബേബി

തീവ്രമായ വര്‍ഗീയ ദ്രുവീകരണം, മാധ്യമങ്ങളുടെ മേലുളള നിയന്ത്രണം, അപാരമായ പണശക്തി എന്നിവയിലൂടെയാണ് ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും സര്‍ക്കാര്‍ നിലനിര്‍ത്തിയതെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.   ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായ ആധിപത്യത്തെയാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദുത്വ-കോർപ്പറേറ്റ് ഭരണകൂടത്തിനും അതിന്റെ നയങ്ങൾക്കും വളരുന്ന സ്വേച്ഛാധിപത്യത്തിനും എതിരായ പോരാട്ടത്തിൽ പുതിയ തന്ത്രങ്ങൾ വികസിപ്പിക്കുകയും തങ്ങളുടെ ശ്രമങ്ങൾ ഇരട്ടിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ അവസരത്തിൽ നമ്മൾ എടുക്കേണ്ട പ്രതിജ്ഞയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം എ ബേബിയുടെ കുറിപ്പ്

അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിലും ബിജെപിക്ക് ഉണ്ടായ വിജയം എല്ലാ ജനാധിപത്യ വാദികളെയും ദുഖിപ്പിക്കുന്ന കാര്യം ആണ്. നമ്മുടെ രാജ്യം നേരിടുന്ന വർഗീയ വെല്ലുവിളി അവസാനിക്കുന്നില്ല എന്നത് വരും കാലത്ത് ഭീഷണമാകാൻ പോവുകയാണ്. കോൺഗ്രസിന് ബിജെപിക്ക് ബദലാകാൻ കഴിയില്ല, ബിജെപിയെ വെല്ലുവിളിക്കാൻ ആവില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ഒരു കോൺഗ്രസിതര പ്രതിപക്ഷ സാധ്യത ഉണ്ടായിരുന്ന പഞ്ചാബിൽ ജനങ്ങൾ സർവാത്മനാ അതിനെ സ്വീകരിച്ചു.

തീവ്രമായ വർഗീയ ധ്രുവീകരണം, മാധ്യമങ്ങളുടെ വലിയ വിഭാഗങ്ങൾക്കുമേലുള്ള നിയന്ത്രണം, അപാരമായ പണശക്തി എന്നിവയിലൂടെയാണ് യുപിയിൽ ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും സർക്കാർ നിലനിർത്തിയത്. ജനങ്ങൾ നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, സൗജന്യ ഭക്ഷ്യധാന്യ വിതരണം പോലുള്ള ആശ്വാസ നടപടികൾ ഇവിടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 

ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചു.വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയായ ആധിപത്യത്തെയാണ് ഈ ഫലങ്ങൾ  സൂചിപ്പിക്കുന്നത്. ഹിന്ദുത്വ-കോർപ്പറേറ്റ് ഭരണകൂടത്തിനും അതിന്റെ നയങ്ങൾക്കും വളരുന്ന സ്വേച്ഛാധിപത്യത്തിനും എതിരായ പോരാട്ടത്തിൽ പുതിയ തന്ത്രങ്ങൾ വികസിപ്പിക്കുകയും തങ്ങളുടെ ശ്രമങ്ങൾ ഇരട്ടിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ അവസരത്തിൽ നമ്മൾ എടുക്കേണ്ട പ്രതിജ്ഞ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 6 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 7 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 8 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More