അമേരിക്ക: 7,851-മരണം, 2,91,545 - പേര്‍ക്ക് രോഗബാധ

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 7,851 - പേര്‍ ഇതിനകം മരണപ്പെട്ടു. രണ്ടുലക്ഷത്തി തോന്നുറ്റിയൊന്നായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തഞ്ച്‌ (2,91,545) പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്.  3,913 - പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം  1,13,704 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

6,46- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ  29,895 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍  12,633 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 285 - പേര്‍ മരണമടഞ്ഞു. മിഷിഗണ്‍ - 479, ഫ്ലോറിഡ - 191, മസ്സാച്ചുസെറ്റ്സ് - 192, ലൂസിയാന  - 370, ഇല്ലിനോയിസ് - 210, ജോര്‍ജ്ജിയ -204 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.  തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്   291- പേര്‍ മരണമടഞ്ഞിട്ടുണ്ട്. 6,965 - പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണെന്നാണ് ആമേരിക്കയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. 

Contact the author

Web Desk

Recent Posts

International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 1 day ago
International

ട്വിറ്റര്‍ ആസ്ഥാനത്ത് ബെഡ്റൂം; അന്വേഷണ ഉത്തരവിനെതിരെ മസ്ക്

More
More
Web Desk 2 days ago
International

20,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

More
More
International

ദക്ഷിണ കൊറിയന്‍ സീരീസുകള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

More
More
International

പേരുകള്‍ ബോംബും തോക്കുംപോലെ സ്‌ട്രോങ്ങാവണം; രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി നോർത്ത് കൊറിയ

More
More
International

പുടിന്‍ കോണിപ്പടിയില്‍ നിന്നും കാല്‍വഴുതി വീണു; ഗുരുതരപരിക്കെന്ന് റിപ്പോര്‍ട്ട്

More
More