ഈ തെരഞ്ഞെടുപ്പ് ഫലം 2024-ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല- പ്രശാന്ത് കിഷോര്‍

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം 2024-ല്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോര്‍. രാജ്യത്തിനായുളള പോരാട്ടം നടക്കുന്നത് 2024-ല്‍ ആണെന്നും ഏതെങ്കിലും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലമല്ല അത് നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ഇന്ത്യയ്ക്കുവേണ്ടിയുളള പോരാട്ടം നടക്കുന്നതും തീരുമാനിക്കപ്പെടുന്നതുമെല്ലാം 2024-ലാണ്. അല്ലാതെ ഏതെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പുകളിലല്ല. സാഹിബിന് ഇക്കാര്യം അറിയാം. എങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലെ ഫലത്തിന്റെ സൂചനയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശാസ്ത്രപരമായ മേല്‍ക്കൈ നേടാനുളള ബുദ്ധിപരമായ നീക്കമാണിത്. ആ തെറ്റായ ആഖ്യാനത്തില്‍ വീഴുകയോ അതിന്റെ ഭാഗമാവുകയോ ചെയ്യരുത്'- പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2024-ല്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നതിന്റെ സൂചനയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം എന്നാണ് നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞത്. 2017-ല്‍ യുപിയില്‍ വിജയിച്ചു. 2019-ല്‍ ലോക്‌സഭയില്‍ ബിജെപിക്ക് തുടര്‍ഭരണം കിട്ടി. 2022-ല്‍ യുപിയില്‍ വിജയം ആവര്‍ത്തിച്ചു. 2024-ല്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരും എന്നാണ് മോദി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More