മരണം - 62, 489, ലോകത്താകെ രോഗം ബാധിച്ചത് 1,162,830 - പേര്‍ക്ക്

39,938 - പേര്‍ ഗുരുതരാവസ്ഥയില്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 62, 489 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍  1,169,552 പേര്‍. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 39,938  - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 2,41,742 - പേര്‍ സുഖം പ്രാപിച്ചു.

മരണം മൂന്നില്‍ രണ്ടു ഭാഗവും യൂറോപ്പില്‍ 

മരണപ്പെട്ടവരില്‍ മൂന്നില്‍ രണ്ടു ഭാഗവും യൂറോപ്പില്‍ നിന്നാണ്. എട്ടു ലക്ഷത്തോളം പേര്‍ക്ക് യൂറോപ്പില്‍ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയില്‍ ഇതിനകം 16,040-പേര്‍  ഇതിനകം മരണപ്പെട്ടു. 1,24,632-പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌.

സ്പെയിനില്‍ ഇതിനകം 12,290 - പേര്‍ മരണപ്പെട്ടു. 1,24,736- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. എന്നാല്‍ യൂറോപ്പില്‍ രോഗ ബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ പക്ഷെ മരണനിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ജര്‍മ്മനിയില്‍ ഇതുവരെ 1,330 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 92,150 - ആണ്.

അമേരിക്ക അതിവേഗം മുന്നിലേക്ക് 

അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 7,851 - പേര്‍ ഇതിനകം മരണപ്പെട്ടു. രണ്ടുലക്ഷത്തി തോന്നുറ്റിയൊന്നായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തഞ്ച്‌ (2,91,545) പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്.  3,913 - പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം  1,13,704 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ചൈന സാധാരണ നിലയിലേക്ക് 

കൊറോണാ വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഏറ്റവുമധികം ദുരിതം ഏറ്റുവാങ്ങിയ ചൈനയില്‍ പക്ഷെ ഇപ്പോള്‍ മരണനിരക്കും രോഗബാധാനിരക്കും വളരെ കുറവാണ് എന്നത് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. ചൈനയില്‍ ആകെ രോഗം ബാധിച്ചവരുടെ സംഖ്യ 81,639 -ആണ്. ഇതില്‍ 3,326 - പേരാണ് മരണമടഞ്ഞത്. കഴിഞ്ഞ 48 -മണിക്കൂറിനുള്ളില്‍ ചൈനയില്‍ നിന്ന് വെറും 4 -മരണം  മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ പുതിയ 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 18 പേരും വിദേശത്തു നിന്ന് വന്നവരാണെന്നാണ് റിപ്പോര്‍ട്ട്.


Contact the author

Web Desk

Recent Posts

International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 1 day ago
International

ട്വിറ്റര്‍ ആസ്ഥാനത്ത് ബെഡ്റൂം; അന്വേഷണ ഉത്തരവിനെതിരെ മസ്ക്

More
More
Web Desk 2 days ago
International

20,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

More
More
International

ദക്ഷിണ കൊറിയന്‍ സീരീസുകള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

More
More
International

പേരുകള്‍ ബോംബും തോക്കുംപോലെ സ്‌ട്രോങ്ങാവണം; രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി നോർത്ത് കൊറിയ

More
More
International

പുടിന്‍ കോണിപ്പടിയില്‍ നിന്നും കാല്‍വഴുതി വീണു; ഗുരുതരപരിക്കെന്ന് റിപ്പോര്‍ട്ട്

More
More