കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; പൈലറ്റുമാരെ തിരയുന്നു

ശ്രീനഗര്‍: കരസേനയുടെ ഹെലികോപ്റ്റര്‍ ജമ്മുകാശ്മീരിലെ ഗുറേസ് സെക്ടറില്‍ തകര്‍ന്നുവീണു. പൈലറ്റും, സഹപൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിൽ ഉണ്ടായത്. ഇവർക്കായി സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. നിയന്ത്രണരേഖക്ക് സമീപമാണ് അപകടമുണ്ടായതെന്നും ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിന്‍റെ കാരണം വ്യക്തമല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നെന്നും  ഹെലികോപ്ടര്‍ ലാന്‍‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ ഡിസംബര്‍ 8ന്  സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മുന്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ മരണപ്പെട്ടിരുന്നു. വ്യോമസേനയുടെ അത്യാധുനിക ഹെലികോപ്റ്ററായ MI 17V5 ആണ് തകര്‍ന്നു വീണത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്നും അപകടം നടക്കുമ്പോൾ സ്ഥലത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നുവെന്നുമാണ് ഈ അപകടത്തെക്കുറിച്ചും അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. 

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

More
More
National Desk 11 hours ago
National

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

More
More
National Desk 1 day ago
National

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

More
More
Web Desk 1 day ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

More
More
National Desk 2 days ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 2 days ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More