നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

ബംഗളുരു: നീതിക്കായുളള പോരാട്ടത്തില്‍ തന്നെ വളരയെധികം പിന്തുണച്ചയാളാണ് അന്തരിച്ച കോണ്‍ഗ്രസ് എം എല്‍ എ പി ടി തോമസെന്ന് നടി ഭാവന. തനിക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് ആദ്യം പുറംലോകത്തെ അറിയിച്ചയാളാണ് പി ടി തോമസെന്നും അദ്ദേഹം സത്യം വിജയിക്കുമെന്ന് നിരന്തരം തന്നെ ഓര്‍മ്മിപ്പിച്ചിരുന്നെന്നും ഭാവന പറഞ്ഞു. ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന പി ടി തോമസിനെ സ്മരിച്ചത്. 'ഈ ഘട്ടത്തില്‍ ഏറെ നന്ദിയോടെ ഓര്‍ക്കുന്നത് അന്തരിച്ച മുന്‍ പാര്‍ലമെന്റ് അംഗം പി ടി തോമസിനെയാണ്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ലോകത്തെ അറിയിച്ചവരില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്കായി പോരാടണമെന്ന് അദ്ദേഹം നിരന്തരം പറയുമായിരുന്നു. എല്ലാ പ്രതിസന്ധി ഘങ്ങളിലും സത്യം വിജയിക്കുമെന്ന് എന്നോട് പറഞ്ഞിരുന്നു'-ഭാവന പറഞ്ഞു.

തളര്‍ന്നിരുന്നപ്പോള്‍ കൂടെ നിന്ന സുഹൃത്തുക്കളെക്കുറിച്ചും ഡബ്ല്യു സി സി അംഗങ്ങളെക്കുറിച്ചും ഭാവന പറഞ്ഞു. മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, സയനോര ഫിലിപ്പ്, മൃദുലാ മുരളി, ശില്‍പ്പാ ബാല, ഷഫ്‌ന തുടങ്ങിവര്‍ എല്ലാ ദിവസവും സംസാരിക്കുന്ന സുഹൃത്തുക്കളാണ്. നടി രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഡബ്ല്യു സി സിയിലെ അഞ്ജലി മേനോന്‍, ദീദി ദാമോദരന്‍, മിയ, നവ്യാ നായര്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, അനുമോള്‍, ആര്യാ ബഡായ്, കൃഷ്ണപ്രഭ, കനി കുസൃതി, പത്മപ്രിയ തുടങ്ങിയവരെല്ലാം എനിക്കൊപ്പം നിന്നവരാണ്.-ഭാവന പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത സുഹൃത്ത് ഷനീം, ഫിലിം ഫെയര്‍ എഡിറ്റര്‍ ജിതേഷ് പിളള, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സുപ്രിയാ പൃഥ്വിരാജ്, ടൊവിനോ തോമസ്, ലിസി പ്രിയദര്‍ശന്‍ തുടങ്ങിയവരും എന്നെ പിന്തുണച്ചവരാണ്. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യാ കൃഷ്ണമൂര്‍ത്തി ധൈര്യം കൈവിടരുതെന്ന് പറയുകയും പോരാടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്'-ഭാവന കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 6 days ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 2 weeks ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

More
More
Mehajoob S.V 2 months ago
Editorial

പങ്കാളിത്ത പെന്‍ഷന്‍: പിണറായിയെ ഞെട്ടിച്ച് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗലും- എസ് വി മെഹജൂബ്

More
More
Web Desk 2 months ago
Editorial

ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറില്ല- നദിയ മൊയ്തു

More
More
Web Desk 2 months ago
Editorial

വളര്‍ത്തുനായയില്ലാതെ യുക്രൈന്‍ വിടില്ല; ഇന്ത്യന്‍ എംബസിയോട് സഹായമഭ്യര്‍ത്ഥിച്ച് യുവാവ്‌

More
More
Web Desk 2 months ago
Editorial

യുദ്ധത്തെ അപലപിക്കുന്നവര്‍ മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളെയും അപലപിക്കണം- ഡോ. ആസാദ്‌

More
More