ഇന്ത്യയില്‍ രോഗ ബാധിതരില്‍ കൂടുതലും യുവാക്കള്‍; 59% പേരും 40 വയസ്സില്‍ താഴെയുള്ളവര്‍

രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരിൽ  കൂടുതലും യുവാക്കളും മധ്യവയസ്‌കരുമാണെന്ന കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. 59% പേരും 40 വയസ്സില്‍ താഴെയുള്ളവരാണ്. അതില്‍തന്നെ 19 ശതമാനം രോഗികള്‍ 20 വയസ്സില്‍ താഴെയുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 21-നും നാല്പതിനും മധ്യേ പ്രായമുള്ളവര്‍ നാല്പത് ശതമാനം. നാല്പത്തിയൊന്നിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനവും ഉണ്ട്. ആരോഗ്യമുള്ളവരെ പൊതുവിൽ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്ന പൊതു നിഗമനമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പ്രായമായവരെയും സ്ഥിര രോഗമുള്ളവരെയുമാണ്‌ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ലോകത്താകെയുള്ള കണക്കുകളില്‍നിന്നും അത് വ്യക്തമാണ് താനും.

അതിനിടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 3072 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 601 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറു കടന്നു എന്നാണ് വിവരം. കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ചികിത്സയിലുള്ള 58 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Contact the author

News Desk

Recent Posts

National Desk 4 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 7 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More