മേപ്പാടി കുന്നമ്പറ്റ 46-ല്‍ കാട്ടാനകള്‍ കുളത്തില്‍ വീണു

Image Courtesy: Wayanadvision TV

വയനാട് മേപ്പാടിക്കടുത്ത കുന്നമ്പറ്റ 46-ല്‍ കുളത്തില്‍ വീണ കാട്ടുകൊമ്പനേയും പിടിയാനയേയും രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. വയനാട്ടില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ കാട്ടാനകള്‍ വെള്ളം കുടിക്കാന്‍ വന്നതാകാം എന്നാണ് അനുമാനിക്കുന്നത്. രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.

മേപ്പാടിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ആനക്കാട് എന്ന സ്ഥലത്താണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. കുളത്തിന് വലിയ ആഴമില്ലെങ്കിലും ആനകള്‍ക്ക് കയറിപ്പോകാന്‍ പ്രയാസമാണ്. മാത്രവുമല്ല കുളത്തില്‍ ചളികെട്ടി കിടക്കുകയുമാണ്. ജെ.സി.ബി ഉപയോഗിച്ച് ഒരു ഭാഗത്തെ മണ്ണ് മാറ്റി ആനകള്‍ക്ക് വഴിയൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ കാല്‍വഴുതി വീണ്ടും അവ കുളത്തിലേക്ക് തന്നെ വീഴുന്ന സ്ഥിതിയാണ് ഉള്ളത്.

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ സംഭവം കാണാന്‍ എത്തുന്ന പ്രദേശവാസികള്‍ അടക്കമുള്ളവരെ വനപാലകര്‍ തടയുന്നുണ്ട്. എല്ലാവരും അവരവരുടെ വീടുകളില്‍തന്നെ കഴിയണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. എത്രയും പെട്ടന്ന് ഈ ആനകളെ കരക്കെത്തിച്ചില്ലെങ്കില്‍ കാട്ടാനകള്‍ ഇവിടേക്ക് കൂട്ടത്തോടെ എത്താനുള്ള സാധ്യതയും വനപാലകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാന മാത്രം കയറി മറ്റേ ആനക്ക് കയറാന്‍ കഴിയാതെ വന്നാലും പ്രശ്നമാകും. അതുകൊണ്ടുതന്നെ അതീവ ജാഗ്രതയോടെയാണ് വനപാലകര്‍ വിഷയം കൈകാര്യം ചെയ്യുന്നത്.

ചെമ്പ്ര മലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ കേന്ദ്രമാണ് 46-നടുത്തുള്ള ആനക്കാട്. പേരു സൂചിപ്പിക്കുന്നതുപോലെ പണ്ടു മുതല്‍ പ്രദേശം ആനകളുടെ സ്വൈര്യ വിഹാര കേന്ദ്രമായിരുന്നു. എന്നാല്‍ ജനങ്ങള്‍ കുടിയേറാന്‍ തുടങ്ങിയതോടെ അവ കാടുകളിലേക്ക് ഉള്‍വലിയുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍കാലത്ത് വയനാട്ടില്‍ കടുത്ത ചൂടും വരള്‍ച്ചയുമാണ്‌ അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ ആനകള്‍ അടക്കമുള്ള വന്യ മൃഗങ്ങള്‍ കുടിവെള്ളത്തിനായി കാടിറങ്ങി വരുന്ന സ്ഥിതിയുണ്ട്. മേപ്പാടിക്കടുത്ത കള്ളാടി മുതല്‍ മുണ്ടക്കൈ വരെയുള്ള വനമേഖലകളില്‍ ഈ വേനല്‍ കാലം തുടങ്ങിയത് മുതല്‍ വലിയ കാട്ടാന ശല്യം അനുഭവപ്പെടുന്നുണ്ട്.

Contact the author

News Desk

Recent Posts

Web Desk 22 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More