കെ റെയിലിന്റെ തൂണ് പറിച്ചാൽ ഇനിയും അടികിട്ടും- എ എന്‍ ഷംസീര്‍

തിരുവനന്തപുരം: കെ റെയിലിന്റെ തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എ എന്‍ ഷംസീര്‍ എം എല്‍ എ. കെ റെയിലിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് സമരങ്ങളാണെന്നും  ഇടതുപക്ഷം നടത്തുന്ന വികസനപദ്ധതികള്‍ക്ക് തടസംനില്‍ക്കാന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകതന്നെ ചെയ്യുമെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങlod പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'കേരളത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താനുളള വഴി ടൂറിസമാണ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും പ്രധാനമായി വേണ്ടത് കണക്ടിവിറ്റിയാണ്. അവര്‍ക്ക് വരാനും മടങ്ങിപോകാനും അതിവേഗ റെയില്‍പാത ആവശ്യമാണ്. കേരളത്തില്‍ ഗതാഗതക്കുരുക്കും വാഹനാപകടങ്ങളുമെല്ലാം വര്‍ധിച്ചുവരികയാണ്. നിലവില്‍ കേരളത്തില്‍ ഓടുന്ന ട്രെയിനിന്റെ മാക്‌സിമം വേഗത 52 കിലോമീറ്ററാണ്. ഇതൊക്കെക്കൊണ്ടാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. കെ റെയില്‍ അനിവാര്യമാണ്. കെ റെയിലിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് സമരങ്ങളാണ്. തൂണ് പറിക്കാന്‍ പോയാല്‍ അടിയൊക്കെ കിട്ടും. ഇനി പറിച്ചാല്‍ ഇനിയും അടി കിട്ടും'-എ എന്‍ ഷംസീര്‍ പറഞ്ഞു. കെ റെയിലിന്റെ പേരില്‍ കേരളാ പൊലീസിന്റെ ഗുണ്ടായിസമാണ് നടക്കുന്നത് എന്ന പി സി വിഷ്ണുനാഥിന്റെ പരാമര്‍ശത്തിനാണ് ഷംസീര്‍ മറുപടി നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതാണെന്നും അതിനുളള അംഗീകാരമായി ജനങ്ങള്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം നല്‍കിയെന്നും ഷംസീര്‍ പറഞ്ഞു. എന്തിനെയും ഏതിനെയും എതിര്‍ക്കുക എന്നത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാടാണ്. വികസനത്തെ എതിര്‍ക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നത്. കെ റെയില്‍ പദ്ധതി നടപ്പിലായാല്‍ കോണ്‍ഗ്രസ് എന്നും പ്രതിപക്ഷത്തിരിക്കേണ്ടിവരും- ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 20 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More