പിങ്ക് പൊലീസ് പരസ്യവിചാരണ; പിഞ്ചുകുഞ്ഞിനോടാണ് പിണറായി സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നത്- കെ സുധാകരന്‍

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സര്‍ക്കാരിന്റെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പൊലീസ് നടത്തിയ നരനായാട്ടുകള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്ന പിണറായി വിജയന്റെ ഭയമാണ് ഈ അപ്പീലെന്നും മൂന്നാം ക്ലാസുകാരിയായ പിഞ്ചുകുഞ്ഞിനോടാണ് പിണറായി സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.

'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, കുഞ്ഞിന് അര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയാറാകാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നതെന്നത് ഭയപ്പെടുത്തുന്നു. ജനാധിപത്യ കേരളത്തിനാകെ അപമാനകരമായ ഈ നടപടി തിരുത്തണമെന്ന് പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കുഞ്ഞിന് നീതി ലഭിക്കുംവരെ നിയമപോരാട്ടത്തില്‍ കെ പി സി സി അവരോടൊപ്പമുണ്ടാകും'-കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുധാകരന്റെ കുറിപ്പ്

ആറ്റിങ്ങലില്‍  പിങ്ക് പോലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച  സര്‍ക്കാര്‍ നടപടി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധം.

ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നതാണ്  സിംഗിള്‍ബെഞ്ച് ഉത്തരവ്. അതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത് സ്വാഭാവിക നീതിയുടെ നഗ്‌നമായ ലംഘനമാണ്.

ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക്  ലഭിച്ചിരിക്കുന്ന അധികാരം ജനങ്ങളുടെ മേല്‍ അന്യായമായി ഉപയോഗിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് ഒരു സര്‍ക്കാര്‍ പറയുന്നതിനോളം വലിയ ഭീരുത്വവും ഉത്തരവാദിത്വമില്ലായ്മയും നിസ്സംഗതയും വേറെയില്ല. അങ്ങനെ ഏറ്റെടുക്കാന്‍ തുടങ്ങിയാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസ് നടത്തിയ നര നായാട്ടുകള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്ന പിണറായി വിജയന്റെ ഭയമാണ് ഈ അപ്പീല്‍.

 പക്ഷേ ഇതൊരു കേവലം സാങ്കേതിക വാദമായി, സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി സ്വാഭാവികമായി സംഭവിച്ച ഒരു നടപടിയാണ് എന്നു കരുതാന്‍ വയ്യ. ഈ അപ്പീലിന് പിറകിലെ രാഷ്ട്രീയം കൂടി കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ ആര്‍ക്കു വേണ്ടിയാണു നിലകൊള്ളുന്നത് എന്ന കാര്യം അത്ഭുതകരം മാത്രമല്ല അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നതുമാണ്. മൂന്നാം ക്ലാസുകാരിയായ ഒരു പിഞ്ചു കുഞ്ഞിനോടാണ് പിണറായി സര്‍ക്കാര്‍ ക്രൂരമായി പ്രതികാരം ചെയ്യാന്‍ പോകുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ഒരു കുഞ്ഞിന് അതര്‍ഹിക്കുന്ന നീതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നത് എന്നത് ഭയപ്പെടുത്തുന്നു.

ജനാധിപത്യ കേരളത്തിനാകെ അപമാനകരമായ ഈ നടപടി തിരുത്തണം എന്ന് പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു ആ കുഞ്ഞിന്  നിയമപോരാട്ടത്തില്‍ നീതി ലഭിക്കുംവരെ കെ പി സി സി അവരോടൊപ്പമുണ്ടാകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 3 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More