മരുമകള്‍ മുസ്ലീമായതിന്റെ പേരില്‍ പൂരക്കളി കലാകാരന് ക്ഷേത്രത്തില്‍ വിലക്ക്‌

കണ്ണൂര്‍: മരുമകള്‍ മുസ്ലീമായതിന്റെ പേരില്‍ പൂരക്കളി കലാകാരന് വിലക്കേര്‍പ്പെടുത്തി ക്ഷേത്രം. കണ്ണൂര്‍ കരിവെളളൂരിലാണ് സംഭവം. 37 വര്‍ഷത്തോളമായി പൂരക്കളി കലാകാരനായി തുടരുന്ന വിനോദ് പണിക്കര്‍ക്കാണ് കുനിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ പൂരക്കളി കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ നിന്നും വിനോദിനെ പൂരക്കളി അവതരിപ്പിക്കാന്‍ കൊണ്ടുപോകാനാവില്ലെന്നും അത് ആചാരത്തിന് കളങ്കമേല്‍പ്പിക്കുമെന്നുമാണ് ക്ഷേത്രം ഭാരവാഹികളുടെ വാദം. പൂരക്കളി അക്കാദമി മറത്തുകളി പുരസ്‌കാര ജേതാവാണ് വിനോദ് പണിക്കര്‍.

മരുമകളെ വീട്ടില്‍ നിന്ന് മാറ്റിത്താമസിപ്പിക്കുകയോ വിനോദ് മാറിത്താമസിക്കുകയോ ചെയ്താല്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാമെന്ന ഉപാധിയും ക്ഷേത്രകമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു. വിനോദ് ഇതിനുവഴങ്ങിയില്ല. ഇതോടെ വിനോദിന് വിലക്കേര്‍പ്പെടുത്തുകയും മറ്റൊരാളെ വെച്ച് പരിപാടി നടത്തുകയും ചെയ്തു. ക്ഷേത്രങ്ങളിലെ പൂരോത്സവത്തിനായി നാലും അഞ്ചും വര്‍ഷം മുന്‍പേ തന്നെ പൂരക്കളിക്കാരെ നിശ്ചയിക്കുകയാണ് പതിവ്. ഇതനുസരിച്ച് കുനിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും കരിവെളളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും പൂരക്കളിക്കും മറത്തുകളിക്കും വിനോദിനെയാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് വിനോദിന്റെ മകന്‍ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ക്ഷേത്രം വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ വിനോദിന്റെ ഏക വരുമാന മാര്‍ഗം ഇല്ലാതായി. തുടര്‍ന്ന് സി പി എം ശക്തികേന്ദ്രമായ കരിവെളളൂരിലെ നേതൃത്വത്തോട് തന്റെ പ്രശ്‌നം വിനോദ് അവതരിപ്പിച്ചെങ്കിലും വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് സി പി എം പ്രാദേശിക നേതൃത്വം തീരുമാനിച്ചത്. ജന്മിത്വത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെ നിരവധി സമരങ്ങള്‍ നടന്ന ചരിത്രമുണ്ട് കരിവെളളൂരിന്. കരിവെളളൂരിലെ ഊരുവിലക്ക് ഇതിനകം വലിയ ചര്‍ച്ചയായിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More