മീഡിയാ വണ്ണിന്റെ വിലക്ക് നീക്കി സുപ്രീംകോടതി

ഡല്‍ഹി: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി.  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് മീഡിയാ വണ്ണിനെതിരായ നടപടി സ്റ്റേ ചെയ്തത്. സംപ്രേക്ഷ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്നാവശ്യപ്പെട്ട് മീഡിയാ വണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.  മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയാണെന്നും മീഡിയാ വണ്ണിന് സംപ്രേക്ഷണം പുനരാരംഭിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

സുരക്ഷാ കാരണങ്ങളാണ് ചാനല്‍ വിലക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച ആരോപണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്തായിരുന്നു എന്നറിയാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ട്. ഫയലുകള്‍ പുറത്തുവിടണം. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം. ഇത് ഗുരുതരമായ സാഹചര്യമാണെന്നും ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ജനുവരി 31-ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയത്. തുടര്‍ന്നാണ് ചാനല്‍ അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മീഡിയാ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞത്. മീഡിയാ വണ്ണിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും ഇക്കാര്യം വ്യക്തമാക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുണ്ട് എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. തുടർന്നാണ് ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 21 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 22 hours ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 1 day ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More