നിമിഷപ്രിയയുടെ വധശിക്ഷ; യെമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കേന്ദ്രസഹായം

ഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയക്ക് വധശിക്ഷാ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ചയ്ക്ക് കേന്ദ്രസംഘം യെമനിലേക്ക് പുറപ്പെടുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

ഈ മാസം ഏഴിനാണ് യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ കോടതി ശരിവെച്ചത്. സനായിലെ അപ്പീല്‍ കോടതിയാണ് നിമിഷയുടെ ശിക്ഷ ശരിവെച്ചത്. നിമിഷപ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയത്. ആത്മരക്ഷാര്‍ത്ഥമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. സ്ത്രീയെന്ന നിലയില്‍ തന്നെ കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ ഇളവ് നല്‍കുകയോ ചെയ്യണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിമിഷയുടെ ഹര്‍ജി മൂന്നംഗ ബെഞ്ച്‌ തള്ളുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന തനിക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് തന്നെ നാട്ടില്‍ പോകാനനുവദിക്കാതെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നും ഉപദ്രവം സഹിക്കാനാവാതെ ആത്മരക്ഷാര്‍ത്ഥമാണ് കൊല ചെയ്യേണ്ടി വന്നത് എന്നുമാണ് നിമിഷപ്രിയ പറയുന്നത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 6 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 6 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More