രാജ്യസഭാ സീറ്റുകള്‍ സിപിഎമ്മിനും സിപിഐക്കും നല്‍കും- എ വിജയരാഘവന്‍

തിരുവനന്തപുരം: ഇപ്പോള്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളില്‍ ഭരണപക്ഷത്തിനു ലഭിക്കുന്ന രണ്ടെണ്ണത്തില്‍ സിപിഎം, സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. എല്‍ ഡി എഫ്  യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. മറ്റ് ഘടക കക്ഷികള്‍ അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും ഏകകണ്ഠമായാണ് ഇപ്പോഴത്തെ തീരുമാനമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

എല്‍ജെഡി, എന്‍സിപി, ജെഡിഎഫ് എന്നീ ഘടക കക്ഷികളാണ് സീറ്റില്‍ അവകാശം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഘടകകക്ഷികളും അഭിപ്രായം അറിയിച്ചുവെന്നും കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐക്ക് ലഭിച്ച രാജ്യസഭാ സീറ്റില്‍ ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നാണ് സൂചന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഇന്നത്തെ സാഹചര്യത്തില്‍ ഒഴിവുവന്ന രണ്ടു രാജ്യസഭാ സീറ്റുകളില്‍ സിപിഐയും സിപിഎമ്മും മത്സരിക്കട്ടെ എന്നാണ് പൊതുവായി ഉയര്‍ന്നുവന്ന അഭിപ്രായം. ദേശീയ സാഹചര്യം വിലയിരുത്തുമ്പോള്‍ സിപിഐ ക്ക് ഒരു സീറ്റ് നല്‍കുന്നതാണ് ഏറ്റവും ഉചിതം എന്ന അഭിപ്രായം എല്‍ ഡി എഫ്  യോഗത്തിന് മുന്‍പാകെ വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നാണ് റിപ്പോര്‍ട്ട്. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More