എസ് ആര്‍ കെ പ്ലസ്; ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് ഷാറൂഖ് ഖാന്‍

മുംബൈ: സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം ആരംഭിച്ച് ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍. എസ് ആര്‍ കെ പ്ലസ് ( SRK+) എന്ന പേരിലാണ് ഒടിടി പ്ലാറ്റ് ഫോം ആരംഭിക്കുന്നത്. ഇക്കാര്യം ഷാറൂഖ് ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപിച്ചത്. 'ഇനി ഒടിടിയുടെ ലോകത്ത് ചിലതൊക്കെ സംഭവിക്കും' എന്ന അടിക്കുറിപ്പോടെയാണ് ഷാറൂഖ് ഒടിടി പ്ലാറ്റ്‌ഫോമായ എസ് ആർ കെ പ്ലസിന്റെ ലോഗോ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ എസ് ആര്‍ കെ പ്ലസിന്റെ മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സിനിമാതാരം ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ് തുടങ്ങി നിരവധിപേരാണ് ഷാറൂഖ് ഖാന് ആശംസകളുമായി രംഗത്തെത്തിയത്. 'ഇന്നത്തെ പാർട്ടി താങ്കളുടെ വകയാണ്. എസ് ആർ കെ പ്ലസ് എന്ന ഒടിടി ആപ്പിന് ആശംസകള്‍' എന്നാണ് സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. 'ഈ വർഷത്തെ ഏറ്റവും വലിയ വാർത്ത. ഒടിടിയുടെ മുഖം തന്നെ മാറിമറിയാന്‍ പോകുന്നു എന്നാണ് കരണ്‍ ജോഹര്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

നിലവില്‍ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്‌സ് എന്ന പേരില്‍ ഷാറൂഖിന് ഒരു മീഡിയാ കമ്പനിയുണ്ട്. ഐ പി എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളില്‍ ഒരാളുമാണ് അദ്ദേഹം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More