ഹിജാബ്: കര്‍ണാടകയില്‍ ഇന്ന് ബന്ദ്‌ ആചരിക്കുന്നു

ബംഗളൂരു: ഹൈക്കോടതിയുടെ ഹിജാബ് വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദ്. രാവിലെ 6 മണിക്ക് ആരംഭിച്ച ബന്ദ്‌ വൈകുന്നേരം 6 മണിക്കാണ് അവസാനിക്കുക. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. പ്രശ്ന ബാധിത മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന സമുദായ നേതാക്കളുടെ യോഗത്തിലാണ് ഹിജാബ് വിധിക്കെതിരെ ബന്ദ് നടത്താന്‍ തീരുമാനമായത്. പ്രതിഷേധ ബന്ദില്‍ പ്രകടനമോ, പ്രതിഷേധ റാലികളോ ഉണ്ടായിരിക്കില്ലെന്നും നീതിക്കായുള്ള പോരാട്ടത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും അമീർ മൗലാന സഗീർ അഹമ്മദ് പറഞ്ഞു.

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്നാണ് കോടതി നിരീക്ഷണം. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നുമാണ് ഹൈക്കോടതി കോടതി വ്യക്തമാക്കിയത്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.11 ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്.

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായിരുന്നു കർണാടക സര്‍ക്കാര്‍ നിലപാട്. ഭരണഘടനയുടെ 25 -ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഹിജാബ് വിഷയത്തില്‍ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികള്‍ ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥിനികളുടെ ആശങ്ക കണക്കിലെടുത്ത് കേസ് വേഗം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ ആരംഭിക്കുകയാണെന്നും ഹിജാബ് വിഷയത്തില്‍ ഇനിയും അനിശ്ചിതത്വം തുടര്‍ന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും സഞ്ജയ് ഹെഗ്‌ഡെ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഹോളി അവധിക്ക് ശേഷം ഹര്‍ജി ലിസ്റ്റ് ചെയ്യുമെന്നും അധികം വൈകാതെ തന്നെ കേസ് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞിരുന്നു. ഇതിനിടയിലാണ് വിവിധ മത സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കര്‍ണാടകയില്‍ ബന്ദ്‌ നടത്തുന്നത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 1 day ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
National Desk 2 days ago
National

ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്- നടന്‍ അതുല്‍ കുമാര്‍

More
More
National Desk 2 days ago
National

രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

More
More
National Desk 2 days ago
National

പര്‍വേസ് മുഷറഫിനെക്കുറിച്ചുളള ട്വീറ്റ് വിവാദം; വിശദീകരണവുമായി ശശി തരൂര്‍

More
More