ഒരുകാലത്ത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു സംയുക്താ വര്‍മ്മ. ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടി പക്ഷേ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സിനിമയിലേക്കുളള സംയുക്താ വര്‍മ്മയുടെ തിരിച്ചുവരവിനെക്കുറിച്ചുളള ചോദ്യത്തിന് ബിജു മേനോന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംയുക്ത സിനിമയിലേക്ക് തിരിച്ചുവന്നാല്‍ മകന്റെ കാര്യം ആര് നോക്കും എന്നാണ് ബിജു മേനോന്‍ ചോദിക്കുന്നത്. ലളിതം സുന്ദരം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസ് മീറ്റിലായിരുന്നു ബിജു മേനോന്റെ പ്രതികരണം.
സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് നടിയും അവരുടെ അടുത്ത സുഹൃത്തുമായ മഞ്ജു വാര്യരോട് ചോദിച്ചപ്പോള്‍ ഈ ചോദ്യം താന്‍ പ്രതീക്ഷിച്ചിരുന്നെന്ന് ബിജു മേനോന്‍ ഇടയ്ക്കുകയറി പറയുകയായിരുന്നു. 'ഈ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. തിരിച്ചുവരാന്‍ അവള്‍ എവിടെപ്പോയി? അവള്‍ ഇവിടെത്തന്നെയുണ്ട്. സിനിമയിലേക്ക് തിരിച്ചുവരിക എന്ന് പറഞ്ഞാല്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ? എന്റെ മോന്റെ കാര്യം നോക്കണം. രണ്ടുപേരും കൂടി വര്‍ക്ക് ചെയ്താല്‍ മോന്റെ കാര്യം ആര് നോക്കും? ഫാമിലി ആര് നോക്കും? അത് ഞങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റുളളു. അവള്‍ക്ക് വേണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടുംകൂടെ നോക്കണ്ടേ'-എന്നായിരുന്നു ബിജു മേനോന്റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിനിമയിലേക്ക് തിരിച്ചുവരുന്നില്ലെന്ന തീരുമാനം സംയുക്ത സ്വയം എടുത്തതാണെന്നും അത് തനിക്ക് നേരിട്ടറിയാമെന്നും മഞ്ജു വാര്യരും പറഞ്ഞു. മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ലളിതം സുന്ദരം റിലീസിനൊരുങ്ങുകയാണ്. മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സൈജു കുറുപ്പ്, അനുമോഹന്‍, ദീപ്തി സതി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് സിനിമയുടെ റിലീസ്.