തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്വം ഗാന്ധി കുടുംബത്തിന്റേതുമാത്രമല്ല- പി ചിദംബരം

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദികള്‍ ഗാന്ധി കുടുംബം മാത്രമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 'തോല്‍വികളില്‍ ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ബ്ലോക്ക്, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ നേതൃപദവികളിലിരിക്കുന്നവരെല്ലാംതന്നെ ഈ പരാജയങ്ങളുടെ ഉത്തരവാദികളാണ്. എ ഐ സി സിയ്ക്കുമാത്രമാണ് തോല്‍വിയുടെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് സ്വന്തം കടമകളില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. ഞാന്‍ ഗോവയുടെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതുപോലെ ഗാന്ധിമാരും ഏറ്റെടുത്തിട്ടുണ്ട്'-പി ചിദംബരം പറഞ്ഞു. എന്‍ ഡി ടി വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം. 

മാര്‍ച്ച് പതിമൂന്നിന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും സ്ഥാനമൊഴിയാന്‍ സന്നദ്ധരാണെന്ന് വ്യക്തമാക്കിയിരുന്നെന്നും പി ചിദംബരം പറഞ്ഞു. അവര്‍ സ്ഥാനമൊഴിയാന്‍ സമ്മതമാണെന്ന് അറിയിച്ചിരുന്നു എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അത് അംഗീകരിച്ചില്ല. ഉടന്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുക മാത്രമാണ് പരിഹാരം. എന്നാല്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റിലാവും നടക്കുക. അതുവരെ സോണിയാ ഗാന്ധി തന്നെയാണ് അധ്യക്ഷയെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.-പി ചിദംബരം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്കുപിന്നാലെ ജി 23 നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വസതിയില്‍വെച്ചാണ് യോഗം ചേര്‍ന്നത്. കപില്‍ സിബല്‍, ഭൂപീന്ദര്‍ ഹൂഡ, ജനാര്‍ദ്ധന്‍ ദ്വിവേദി, ആനന്ദ് ശര്‍മ്മ തുടങ്ങിയ  നേതാക്കളാണ് യോഗം ചേര്‍ന്നത്.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 16 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 19 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More