സ്‌കൂളുകളില്‍ ഗീതയ്‌ക്കൊപ്പം ബൈബിളും ഖുര്‍ആനും പഠിപ്പിക്കട്ടേ- കത്തോലിക്കാ ബോര്‍ഡ്‌

ഡല്‍ഹി: ആറുമുതല്‍ പന്ത്രണ്ട് വരെയുളള ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുളള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി കത്തോലിക്കാ ബോര്‍ഡ്. ഭഗവത് ഗീതയ്‌ക്കൊപ്പം ബൈബിളും ഖുര്‍ആനുമടക്കമുളള മറ്റ് മതഗ്രന്ഥങ്ങളെക്കുറിച്ചും കുട്ടികള്‍ പഠിക്കണമെന്നാണ് കത്തോലിക്കാ ബോര്‍ഡ് പറയുന്നത്. മിര്‍സാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഗുജറാത്ത് എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തലിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ്' (ജി ഇ ബി സി ഐ) ഇക്കാര്യമാവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കത്തെഴുതിയിട്ടുണ്ട്. 

'അടുത്ത അധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളിലെ പാഠപുസ്തകങ്ങളില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ മതപരമായ ബഹുസ്വരതയും വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ ലോകത്തെ പ്രധാന മതഗ്രന്ഥങ്ങളായ ബൈബിള്‍, ഖുര്‍ആന്‍, ഗുരു ഗ്രന്ഥ് സാഹിബ്, ബഹാഐ, അവൈസ്ത തുടങ്ങിയവയെക്കുറിച്ചും കുട്ടികള്‍ അറിയണം'- ജി ഇ ബി സി ഐ സെക്രട്ടറി ടെലസ് ഫെര്‍ണാണ്ടസ് മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ വിശദീകരിക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം, ജീവിത രീതി, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ തുടരാന്‍ സാധിക്കുന്ന, അതിന് സ്വാതന്ത്ര്യമുളള ഇന്ത്യയെയാണ് നാം കെട്ടിപ്പടുക്കേണ്ടതെന്നും ഇന്ത്യ എന്നും എല്ലാവരെയും തുറന്ന കയ്യോടെ സ്വീകരിക്കുന്ന രാജ്യമാണെന്നും ടെലസ് ഫെര്‍ണാണ്ടസ് പറഞ്ഞു. പകരം ഇന്ത്യയെന്ന ആശയത്തിന് മറ്റുളളവര്‍ വലിയ സംഭാവനകള്‍ നല്‍കുകയായിരുന്നെന്നും അത് ലോകം മുഴുവന്‍ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 6 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 7 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 8 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More