ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

ഐ എസ് എല്‍ ഫൈനല്‍ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി. കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വിജയാശംസകളെന്ന് ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഹൈദരാബാദ് എഫ് സി സിയും ബ്ലാസ്റ്റേഴ്സിന്‍റെയും ഫൈനല്‍ മത്സരം ഇന്ന് രാത്രി 7.30-ന് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് നടക്കുക. ഇതുവരെ രണ്ട് ടീമുകള്‍ക്കും കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കന്നി കിരീടത്തിനായുള്ള കടുത്ത പോരാട്ടമാണ് ഇന്ന് നടക്കുക. 

അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി രാഷ്ട്രീയ കേരളവും രംഗത്തെത്തി. ജേഴ്സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ് ഇത്തവണ മഞ്ഞയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേറിവാടാ മക്കളെയെന്ന കോച്ചിന്‍റെ വിളി ഓരോ ആരാധകര്‍ക്കും ഗോവയിലേക്കുള്ള ക്ഷണമായിരുന്നു. കലിപ്പിലടിക്കണമെന്ന പ്രേമോ എല്ലാ തവണയും വന്നിരുന്നെങ്കിലും ഇത്തവണ മികച്ച കളിയാണ് ടീം പുറത്തെടുത്തതെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. ലോകഫുട്ബോളില്‍ രാജ്യം കളിക്കുന്നത് കാണുന്നതിനേക്കാള്‍ ആവേശമാണ് കേരളത്തിന്‍റെ ഇന്നത്തെ കളി കാണാനെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മീഡിയ വണ്ണിനോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യ കളിയില്‍ പരാജയമായിരുന്നു നേരിടേണ്ടി വന്നതെങ്കിലും പിന്നീട് കോച്ച് ഇവാന്‍ വുമോമനോവിച്ചിന്‍റെ തന്ത്രങ്ങളാല്‍ പരാജയമറിയാതെയാണ് ടീം ഫൈനലില്‍ എത്തിയത്. കീരിടം സ്വന്തമാക്കുമെന്ന ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ടെങ്കിലും മികച്ച രണ്ട് കളിക്കാരുടെ പരിക്കുകള്‍ ടീമിനെ ആശങ്കയിലാക്കുന്നു. പരിക്കുമൂലം വിശ്രമത്തിലിരിക്കുന്ന അഡ്രിയാന്‍ ലൂണയും സഹല്‍ അബ്ദു സമദും ഇന്ന് കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

Contact the author

Web Desk

Recent Posts

Sports Desk 3 weeks ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 1 month ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 1 month ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More
Web Desk 3 months ago
Football

മെസ്സിക്കൊപ്പം സൂപ്പര്‍ കോച്ച് മാര്‍ട്ടിനോയും മിയാമിയില്‍

More
More
Web Desk 3 months ago
Football

മെസ്സിയുടെ ഇന്റര്‍ മയാമി അരങ്ങേറ്റം ജൂലായ് 21-നെന്ന് റിപ്പോര്‍ട്ട്

More
More
Sports Desk 3 months ago
Football

മെസ്സിക്ക് പി എസ് ജിയില്‍ വേണ്ടത്ര ബഹുമാനം ലഭിച്ചില്ല - എംബാപ്പെ

More
More