മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന 'സിബിഐ 5 - ദി ബ്രെയിൻ' ഉടന്‍ തിയേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. സേതുരാമയ്യര്‍ ഇതിന് മുന്‍പ് അന്വേഷിച്ച കേസുകളുടെ പത്രവാര്‍ത്തകളാണ് മമ്മൂട്ടിയോടൊപ്പം പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. 'സിബിഐ ഡയറികുറിപ്പ്' എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സി ബി ഐ', 'നേരറിയാന്‍ സിബിഐ', തുടങ്ങിയ ചിത്രങ്ങളും ഈ സീരിസില്‍ പുറത്തിറങ്ങിയിരുന്നു. സേതുരാമയ്യര്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മുന്‍ ചിത്രങ്ങളില്‍ എന്നപോലെ സേതുരാമയ്യരുടെ സഹായി ചാക്കോയായി മുകേഷും ചിത്രത്തിലുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വമാണ് അടുത്തിടെ മമ്മൂട്ടിയുടെതായി പുറത്തിങ്ങിയ സിനിമ. മാര്‍ച്ച് 3- നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി അവതരിപ്പിച്ച മൈക്കിള്‍ എന്ന കഥാപാത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം, മമ്മൂട്ടിയുടെ പുതിയ സിനിമയായ 'പുഴു' അടുത്ത ദിവസം ഒ ടി ടിയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. സോണിലൈവിലൂടെ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം.