കെ ജി എഫ് 2: ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

കെ ജി എഫ് 2 വിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. തൂഫാന്‍ എന്നാരംഭിക്കുന്ന പുതിയ ഗാനത്തിന്‍റെ അഞ്ച് ഭാഷാ പതിപ്പുകളും ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്‍റെ  പ്രദര്‍ശനം നിരവധി തവണ മാറ്റി വെച്ചിരുന്നു.  ഏപ്രില്‍ 14-ന് ചിത്രം പ്രക്ഷകര്‍ക്ക് മുന്‍പില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018-ല്‍ പുറത്തിറങ്ങിയ കെ ജി എഫ്  ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ്‌ കെ ഫി എഫ് 2 നിര്‍മ്മിച്ചിരിക്കുന്നത്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 13 hours ago
Cinema

ടൊവിനോ - കീര്‍ത്തി സുരേഷ് ചിത്രം 'വാശി' ഒ ടി ടിയിലേക്ക്

More
More
Cinema

കമല്‍ ഹാസന്‍റെ 'വിക്രം' ഒ ടി ടി യിലേക്ക്

More
More
Web Desk 1 week ago
Cinema

ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം; നിര്‍മ്മാതാവ് നിവിന്‍ പോളി

More
More
Cinema

മിതാലി രാജിന്‍റെ ബയോപിക്ക് ‘സബാഷ് മിത്തു' ട്രെയിലര്‍ പുറത്ത്

More
More
Cinema

'ബ്രഹ്‍മാസ്‍ത്ര'യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Cinema

ബ്രഹ്‍മാസ്‍ത്ര; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അമിതാഭ് ബച്ചൻ

More
More